ശീലങ്ങൾ

വരികയായി വരികയായി
 മഴക്കാലം വരികയായി
 കൂടെ വന്നു രോഗങ്ങൾ
 പലതരം കൊറോണ ക്കൊപ്പം
വൃത്തിയാക്കിടേണം നമ്മൾ
പരിസരമൊക്കെയും
വലിച്ചെറിയരുതേ മാലിന്യങ്ങൾ
കത്തിക്കരുതേ പ്ലാസ്റ്റിക്കുകൾ
തുപ്പരുതേ പൊതു സ്ഥലങ്ങളിൽ
ശുചിയാക്കിടേണം പരിസരം
മാറണം മാറണം നമ്മൾ
ശീലങ്ങളൊക്കെയും മാറ്റിടേണം
മാറ്റമിന്നനിവാര്യമല്ലോ പാരിൽ
സാമൂഹിക അകലം പാലിച്ചിടേണം
സോപ്പിട്ട് കൈകൾ വൃത്തിയാക്കിടേണം
ധരിച്ചിടേണം മുഖാവരണം
രോഗങ്ങൾ വരാതെ സൂക്ഷിച്ചീടിൽ
ശുചിയാക്കീടുക നമുക്ക് ചുറ്റും
മാലോകർ നമ്മൾ ഒത്തിടേണം
ശുചിത്വ കേരളത്തിനായി
ഹരിത കേരളത്തിനായി
പോരാടുക പോരാടുക നാം

ദേവനന്ദ. ടി പി
2 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത