ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഐക്യമാണ് ശക്തി

07:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഐക്യമാണ് ശക്തി

ഒരിടത്ത് ഒരു കാട്ടിൽ ഒരു ചെന്നായും കുറുക്കനുമുണ്ടായിരുന്നു.രണ്ടുപേരും നല്ല കൂട്ടുകാരായിരുന്നു.വലിയ ബൂദ്ധിശാലിയാണെന്നും ഏതു പ്രതിസന്ധിയിലും സൂത്രമുപയോഗിച്ചു രക്ഷപെടാൻ കഴിവുളളവൻ ആണാണ് എന്നാണ് കുറുക്കൻമാരുടെ ചിന്ത.അതുകൊണ്ടു തന്നെ അൽപം അഹാങ്കരവുമുണ്ടായിരുന്നു. ചെന്നായാകാട്ടെ വളരെ സൗമ്യവും ശാന്തശീലനുംമായിരുന്നു.ഒരു ദിവസം രണ്ടു പേരും കൂടെ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു.പെട്ടെന്ന് ആ കാട്ടിലെ ഏറ്റവും ക്രൂരനായ കടുവ അവരുടെ മുമ്പിലേക്ക് എടുത്ത് ചാടി.വിശന്നു വലഞ്ഞു ഇര തേടി നടന്ന കടുവ ചെന്നായയുടെയും കുറുക്കൻെറയും മുഖത്തേക്ക് ആർത്തിയോടെ ഒന്ന് നോക്കി.കടുവയുടെ നോട്ടം ശ്രദ്ധിച്ച കുറുക്കൻ ചെന്നായയോട് പറഞ്ഞു.സ്നേഹിതാ ഏതെങ്കിലും സൂത്രമുപയോഗിച്ചേ നമ്മുക്ക് രക്ഷപ്പെടാൻ കഴിയുകയോളളു. എനിക്കാണെങ്കിൽ ഭയം കാരണം സൂത്രമൊന്നും വരുന്നില്ല.നിനക്ക് എന്തെങ്കിലും ഉപായം തോന്നുന്നുണ്ടോ?.ഇതു കേട്ട് ചെന്നായ പറഞ്ഞു നിയെല്ലേ ബുദ്ദിമാൻ എന്തെങ്കിലും സൂത്രം ഒപ്പിക്ക്.ബുദ്ധിമാൻ എന്ന ഒരു അഹാങ്കരത്തിൽ കുറുക്കൻ പറഞ്ഞു.ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ കാണുന്നോളളു.നമ്മുക്ക് ഓടിയല്ലോ ഇതു പറഞ്ഞു കഴിഞ്ഞതേ കുറുക്കൻ ഓടാൻ തുടങ്ങി.പാവം ചെന്നായ കടുവയുടെ അടുത്ത് അകപ്പെട്ടു.വിശന്നിട്ട് വയ്യ ഇന്ന് നീ തന്നെയാണ് എൻെറ ഇര എന്ന് കടുവ ചെന്നായയോട് പറഞ്ഞു.ഇതു കേട്ടിട്ടും ചെന്നായ കടുവയെ തന്നെ നോക്കി നിന്നു. നിനക്ക് എന്നെ കണ്ടിട്ട് ഒരു ഭയവും തോന്നുന്നുല്ലേ എന്ന് കടുവ ചോദിച്ചു.ഇല്ല എന്ന് ചെന്നായ മറുപടി പറഞ്ഞു.കടുവ തൻെറ നേർക്ക് പാഞ്ഞു വരുന്നത് കണ്ടിട്ട് ചെന്നായ തൊണ്ടയിൽ നിന്ന് ഒരു ശബ്ദം പുറപ്പെടിവിച്ചു.ആ ശബ്ദം കാട്ടിൽ പ്രതിധ്വാനിക്കേണ്ട താമസം ഒരു പറ്റം ചെന്നായകൾ അവിടെക്ക് പാഞ്ഞു വന്നു.അവർ കടുവയ്ക്ക് ചുറ്റും വലയമായി നിന്നു.എന്നിട്ട് കടുവയ്ക്ക് നേരെ മെല്ലേ അടുക്കാൻ തുടങ്ങി.സംഗതി പന്തിയല്ലെന്ന് കണ്ട കടുവ അലറികരഞ്ഞോണ്ട് കാട്ടിനുളളിലേക്ക്തിരിഞ്ഞോേടി.ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ മരത്തിൻെറ മറവിൽ ബൂദ്ധിമാനായ കുറുക്കൻ നിൽപുണ്ടായിരുന്നു.ചെന്നായ തൻെറ കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ നടന്നുപോയി...


അഖില മോൾ ജോൺസൻ
5ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ