ഒരുനുള്ളു കണ്ണീരു വാർത്തു കൊണ്ടിലോക - വ്യഥയോട് ചേരുന്നു നാം ഏവരും . ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം . സൃഷ്ടിസൃഷ്ടാവ് പോലും പകച്ചുപോയി - നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു . സർവ്വവും വെട്ടിപിടിക്കുവാൻ നീ നേർത്ത സമവാക്യം വന്നതിൽ പിറവികൊണ്ടു . നിൻ ബന്ധനത്തിൻ്റെ ചുരുളഴിചിന്നവൻ - അന്തകൻ്റെ വേഷം കെട്ടിയാടി .. ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ - കഴിയില്ല മനുജാ നിൻ കർമ്മഫലം . വന്മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ മണ്ണിൽ തേരോട്ടമായി .. ഒരു ചുംബനംപോലും നല്കാൻ കഴിയാതെ വിടപറഞ്ഞാലും തീരാത്ത പാവിയായി .. അകന്നിരിക്കും രക്തബന്ധങ്ങളൊക്കെയും ഇരുളിൻ്റെ മറ നീക്കി പുലരിവരും വാനോളം വാഴ്ത്തി പുകഴ്ത്തീടാമീ നല്ല - ആതുര സേവകർ നീതിതൻ പാലകർ . ലോകാഃ സമസ്താഃ സുഖിനോ ഭവന്തു