ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

01:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം
നമ്മളെല്ലാവരും ശുചിത്വം പാലിക്കണം . കൈകൾ ഇടയ്ക്കിടെ കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം . കൈകൾ വൃത്തിയായിരുന്നില്ലെങ്കിൽ രോഗാണുക്കൾ ആഹാരത്തിലൂടെ വയറ്റിലെത്തുകയും രോഗം ഉണ്ടാവുകയും ചെയ്യും . ആവശ്യമില്ലാതെ ആരുടേയും കൈകളിൽ തൊടരുത് . അതുവഴി അണുക്കൾ പകരും . സോപ്പുപയോഗിച്ചു കൈകൾ നല്ലവണ്ണം കഴുകണം .കൊറോണ പോലുള്ള അസുഖം വരാതിരിക്കാൻ അകലം പാലിക്കണം . പുറത്തുപോയിവന്നാൽ ഉടൻതന്നെ കൈകൾ കഴുകുക . എപ്പോഴും മാസ്ക് ധരിക്കുക . വഴിയരികിൽ തുപ്പരുത് . ആവശ്യമില്ലാതെ പുറത്തിറങ്ങി പോകുന്നതു ഒഴിവാക്കുക .വൃത്തിയുള്ള കൈകൾ കൊണ്ട് ആഹാരം ഉണ്ടാക്കാം .പുറത്തുനിന്നുള്ള ആഹാരം കഴിക്കാതിരിക്കുക . നന്നായി വേവിച്ച ആഹാരം ചൂടോടെ കഴിക്കുക . ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക . വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് . നമ്മെപ്പോലെ നമ്മുടെ വീടുംപരിസരവും വൃത്തിയാക്കിവയ്ക്കണം .
മനീഷ
3 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം