ജി എൽ പി എസ് ആമയിട/അക്ഷരവൃക്ഷം/ശുചിത്വവീട്/ശുചിത്വവീട്

ശുചിത്വവീട്

ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുലക്ഷ്മിയും അവളുടെ അനിയത്തി ഭദ്രയും ഉണ്ടായിരുന്നു. എല്ലാ കുട്ടികളെയുംപോലെ അവർക്കും മണ്ണിൽ കളിക്കാൻ ഇഷ്ടമായിരുന്നു.പതിവുപോലെ ഒരു ദിവസം അവർ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു.അവർ കൈകഴുകാതെ കഴിക്കാൻ ചെന്നിരുന്നു.ഇതു കണ്ട അമ്മ അവരെ കൈയിൽ പറ്റിയിരിക്കുന്ന അഴുക്ക് കാണിച്ചു കൊണ്ട് പറഞ്ഞു ,ഇൗ അഴുക്ക് വയറ്റിൽ എത്തിയാൽ പലതരം അസുഖങ്ങൾ വരും.കൂടാതെ ഇപ്പോൾ കോറോണക്കാലമാണ് ,ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കിയാൽ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.ഉടൻ തന്നെ അവർ രണ്ടുപേരും കൈ സോപ്പിട്ട കഴുകി വൃത്തിയാക്കി ,ഭക്ഷണം കഴിച്ചു.അങ്ങനെ അതൊരു ശുചിത്വവീടായി മാറി. {{BoxBottom1

പേര്= കൃഷ്ണപ്രിയ.കെ ക്ലാസ്സ്= 3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എൽ.പി.എസ് ,ആമയിട സ്കൂൾ കോഡ്=35301 ഉപജില്ല= അമ്പലപ്പുഴ ജില്ല= ആലപ്പുഴ തരം= കഥ color= 2