00:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കനവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവന്റെ ഉറവിടം
ജീവൽ സ്പന്ദനം
ശീതമാം ആശ്വാസം
ആയിരുന്നു
ഇന്ന് നീ ജ്വലിക്കുന്ന
കനലുകളൊഴുകുന്ന
അഗ്നിയായ് മാറുന്നു
കണ്ണിൽ തറക്കുന്ന
പൊടികൾക്കുപോലും
ഉരുകുന്ന ചൂടാണ് സമ്മാനം
കനവു കാണുന്ന നാളെയിൽ
മലിനമല്ലാതൊരുകാറ്റ്
മലിനമല്ലാത്തൊരു വായു
ജീവന്റെ ഉറവിടം
ജീവൽ സ്പന്ദനം
ശീതമാം ആശ്വാസമായിരുന്നു