കൊറോണയുണ്ടത്രെ ! കൊറോണയിപ്പോൾ ജനങ്ങളെ കൊല്ലുംകൊറോണ കൊടും ഭീകരനാം കൊറോണ വിലസുന്നു ലോകത്ത് ഭീഷണിയായ് കേട്ടവർ കേട്ടവർ ഓടിയൊളിക്കുന്നു വീട്ടിനുള്ളിൽ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയെത്ര ഭീകരനാ തള്ളിക്കളയേണ്ടവൻ വിപത്തിനെ നിസ്സാരമാക്കേണ്ട കൃമീകീടത്തെ നമുക്കൊരുമിച്ച് നിന്ന് തുരത്താം കൃമീകീടത്തെ ഒഴിവാക്കാം നമുക്കീ കൈ കൊടുക്കൽ ഒഴിവാക്കിടാം നമുക്കീ സ്നേഹ തലോടൽ അല്പകാലം നമുക്കകന്നിരിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി.