(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിൽപീലി
മനസ്സിന്റെ താളിൽ നീ
ഒളിച്ച് വെച്ചന്നൊരാ
മയിൽപ്പീലിയിന്നുമുണ്ടോ?
കദനത്തിനായിരം കതിരുകൾ
പോലതു വിരിയിച്ച മക്കളുണ്ടോ
ഏകാന്തതയുടെ അലകടലിരമ്പുന്ന
മനസ്സിനെ നീ മറന്നോ ?
നാം നെയ്ത സ്വപ്നത്തിൻ
താളുകളൊക്കെയും
അഗ്നിയിൽ എരിഞ്ഞുവെന്നോ ?
മധുരിക്കും ഓർമ്മകൾ
ആയിരം തേൻകനി വിധുരമായി
തീർന്നുവെന്നോ ?
നാം കണ്ട കനവിന്റെ പൂവുകളൊക്കെയും
ഇതളുകൾ കൊഴിഞ്ഞുവെന്നോ
ഒരു കുഞ്ഞുമയിൽപ്പീലി
പെറ്റുപെരുകുമെന്നു
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്