എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എൻ്റെ ടീച്ചർക്ക് ഒരു കത്ത്
എൻ്റെ ടീച്ചർക്ക് ഒരു കത്ത്
എൻ്റെ പ്രിയപ്പെട്ട ടീച്ചറേ... ടീച്ചർക്ക് സുഖമാണോ? കൊറോണ വൈറസ് കാരണം എൻ്റെ സ്‌കൂളിൻ്റെ ഗെയ്റ്റും ക്ലാസ് മുറികളും അടച്ചിരിക്കുകയാണ്. അത് കൊണ്ട് വളരെ വിഷമത്തിലാണ് ഞാൻ. എൻ്റെ ക്ലാസ് ടീച്ചറായ പ്രിയ ടീച്ചറേയും, എൻ്റെ ക്ലാസ് മുറിയും, എൻ്റെ കൂട്ടുകാരേയും, ഹെഡ്മാസ്റ്ററേയും, മറ്റ് അധ്യാപകരേയും കാണാൻ കഴിയാത്തതിനാൽ എനിക്ക് വളരെ വിഷമമുണ്ട്. എത്രയും പെട്ടെന്ന് ഈ മാരകമായ രോഗം മാറി സ്കൂൾ തുറന്ന് എല്ലാവരും സന്തോഷത്തോടെ തിരിച്ചു വരണമെന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തുന്നു.
|