എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/തത്തയും കാക്കയും
തത്തയും കാക്കയും ഒരു കാക്ക വഴി തെറ്റി പോവുകയാണ് വഴിയിൽ വെച്ച് ഒരു തത്തയെ കണ്ടു "നീ എങ്ങോട്ടാണ് പോവുന്നത് "തത്ത ചോദിച്ചു ."എന്റെ അമ്മയെ കാണുന്നില്ല" കാക്ക പറഞ്ഞു ." ഞാൻ നിന്നെ സഹായിക്കാം. ഞാൻ വരുന്നത് വരെ നീയിവിടെയിരിക്കണം" തത്ത പറന്ന് പറന്ന് പോയി. കുറേ ദൂരം ചെന്ന പോൾ .അതാ ഒരു കാക്ക തന്റെ കുട്ടിയെ കാണാതെ തിരയുകയാണ് ."നിന്റെ കുട്ടി എന്റെ കൂടെ ഉണ്ട്". കാക്ക തത്ത കൂട്ടിലെത്തി. തന്റെ കുട്ടിയെ കണ്ട് അവൾക്ക് സന്തോഷമായി.
|