20:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40218(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കഷ്ടമീ ലോകം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക-
വ്രഥയോടെ ചേരുന്നു നാമേവരും.
ഭയമല്ല കരുതലാണടിയുറച്ചത് നാളെ ,
അതിജീവനത്തിൻ കഥപറയാം .
സൃഷ്‌ടിച്ച സ്രഷ്ടാവുപോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ച്.
സർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത-
സമവാക്യം ഒന്നതിൻ പിറവി കൊണ്ട് .
നിൻ ബന്ധനത്തിന്റെ ചുരളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം .
വന്മതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായി .
ഒരു ചുംബനം പോലും നല്കാൻ കഴിയാത്ത
ചത്താലും തീരാത്ത പാപിയായി .
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറ നീങ്ങും ഒരു പുലരിവരെ
വാനോളം വാഴ്ത്തി പുകഴ്ത്തിയീ നല്ല
ആതുരസേവകർ നീതിതൻ പാലകർ
ലോക : സമസ്ത :സുഖിനോ :ഭവന്തു :
ലോക : സമസ്ത :സുഖിനോ :ഭവന്തു :