സൂക്ഷിച്ചീടുക കൂട്ടുകാരെ കൊറോണയെന്ന വിപത്തിനെ കരുതിയിരിക്കാം നമ്മൾക്കെല്ലാം മാരി പരത്തും വൈറസിനെ ഇല്ലെങ്കിൽ അത് തീർത്തീടും നമ്മളെയെല്ലാം ഓർത്തോളൂ പേടിക്കേണ്ട കൂട്ടരേ ജാഗ്രത മതിയെന്നോർത്തീടാം വീട്ടിലിരിക്കാം നമ്മൾക്കെല്ലാം പൊട്ടിച്ചെറിയാം ചങ്ങലയെ പാലിച്ചീടു വ്യക്തി ശുചിത്വം പാലിച്ചീടു നിയമങ്ങൾ അകന്ന് നിൽക്കാം എല്ലാർക്കും അടുത്ത് വെക്കാം മനസുകളെ ഒത്തുപിടിച്ചാൽ മലയും പോരും ഒത്തില്ലെങ്കിൽ മലർന്ന് വീഴും കേട്ടിട്ടില്ലേ കൂട്ടരേ; കേട്ടിട്ടില്ലേ കൂട്ടരേ ; ഒന്നായ് പൊരുതാം എല്ലാർക്കും ഓടിച്ചീടാം കൊറോണയെ ഓടിച്ചീടാം കൊറോണയെ