ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ഇരുട്ടിനെ അകറ്റാം ലോകത്തെ രക്ഷിക്കാം

20:20, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുട്ടിനെ അകറ്റാം ലോകത്തെ രക്ഷിക്കാം

നാം പറയുന്ന വാക്കുകൾക്ക് വളരെയേറെ ശക്തിയുണ്ട്. അറിയാതെ നമ്മിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കിന് ലോകത്ത് നന്മയായും തിന്മയായും പലകാര്യങ്ങളും നടത്താൻ കഴിവുണ്ട്. അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാക്കുകളുടെ കരുത്തിനെ തിരിച്ചറിഞ്ഞ്, മിതമായും സന്ദർഭോജിതമായും ഉചിതമായ ശബ്ദഗതിയോടും സംസാരിക്കുക. ജീവിതത്തിന്റെ നാനാതുറകളിലും പ്രവൃത്തിയേക്കാൾ വാക്കുകൾക്ക് അത്ഭുതങ്ങൾ സ‍ൃഷ്ടിക്കാൻ കഴിയും. കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിലൂടെ ലോകം കടന്നുപോകുമ്പോൾ, ഈ മഹാമാരിയെ തോല്പിക്കാൻ നമുക്കെന്തെല്ലാം ചെയ്യാൻ പറ്റും. സാമുഹിക അകലം പാലിക്കുക. കാരണം മനുഷ്യന്റെ വായിലെ സ്രവത്തിലൂടെയാണ് ഈ രോഗം പടരാൻ ഏറ്റവും കൂടുതൽ സാധ്യത. നമ്മൾ കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യകാര്യങ്ങൾക്കു മാത്രം നമ്മൾ പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക്ക് ധരിക്കുക. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. വീട്ടിൽ ഇരിക്കുന്ന കുട്ടികൾ തങ്ങൾക്ക് പറ്റുന്ന രീതിയിൽ മാതാപിതാക്കളെ സഹായിക്കുക. പത്രം വായിക്കുക അധികപ്രവർത്തനങ്ങൾ ചെയ്യുക. മൃഗങ്ങളുമായുള്ള സംസർഗ്ഗം കുറയ്ക്കുക. അങ്ങനെ കോവിഡിനെ പ്രതിരോധിക്കാൻ നമുക്ക് ശ്രമിക്കാം.

ജോമോൾ റ്റോമി
9 B ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ