20:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജനനി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനനി, നിൻ മായാജാലത്താൽ
നാം പൈതങ്ങളെ ചലനാത്മകമാക്കി
നിൻ മുടിയിഴകൾ ഹരിതവർണ്ണം
ചാലിക്കുന്ന സസ്യങ്ങൾ ആണെന്ന്
ആരെങ്കിലും അറിയുന്നുവോ?
നിൻ നയനങ്ങളിലെ കൃഷ്ണമണികളാം
സൂര്യചന്ദ്രന്മരിലൂടെ ഈ പൈതങ്ങളെ
നോക്കുന്നത് ആരെങ്കിലും അറിയുന്നുവോ?
സിന്ദൂര തിലകം ചാർത്തുന്ന ചക്രവാളം
നിൻ മൃദുല അധരങ്ങളാണെന്ന്
ആരെങ്കിലും അറിയുന്നുവോ?
നിന്റെ വാത്സല്യമൂറുന്ന നാദത്തിലൂടെ
എത്രയോ തരിശു ഭൂമികളെ
സ്വപ്നം കാണാൻ പഠിപ്പിച്ചു!
നിൻ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങു-
ന്നതുപോലെ, വേറൊരു സ്വർഗ്ഗം
ആർക്കെങ്കിലും ലഭിക്കുമോ?
ഈ ലാളനത്തെ ആരെങ്കിലും
അറിയുന്നുവോ? അനുഭവിക്കുന്നുവോ?
നീ നിന്റെ പവിത്രമായ ചരടിനാൽ
ഞങ്ങളെ ബന്ധിപ്പിച്ചു, നീയാണ് ജനനി.