19:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചുവരവ്
എവിടേക്ക് പോകുന്നു ലോകം
എവിടെ എത്തി നിൽക്കുന്നു മനുഷ്യർ
ലോകത്തെ നിശ്ചലമാക്കിയ
ലോകചരിത്രത്തെ മാറ്റി എഴുതിയ
മഹാമാരിയാം കോവിഡേ
മഹാവ്യാധിയാം കോവിഡേ
ഒരു വേള, കോറോണേ നിന്നെ കുറിച്ച്
ഞാൻ ചിന്തിച്ചുപോയി
ഒരു വൈറസാം നിനക്ക് പകരാൻ
ജാതിയില്ലാ മതമില്ലാ ഭാഷയില്ലാ
അതിരും പണവും പദവിയും വേണ്ട
എന്ന സത്യം തിരിച്ചറിയുന്നു ഞാൻ
ഒരു തിരിച്ചറിവിലെത്തി ഞാൻ
പെറ്റമ്മയാം ഭൂമിയോടു മനുഷ്യൻ
കാണിച്ച ക്രൂരതയ്ക്ക് ഉത്തരമാണീ മഹാമാരി
വീണ്ടും ഒരു തിരിച്ചറിവിലെത്തി ഞാൻ
ഇതൊരു ഭൂമിയുടെ തിരിച്ചുവരവല്ലയോ
ഇതൊരു മനുഷ്യന്റെ തിരിച്ചുപോക്ക് അല്ലയോ ( ഇത് ഒരു ഭൂമിയുടെ...... )