ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയിൽ പറന്നു പറന്നു
കൊറോണയിൽ പറന്നു പറന്നു
അതേ ഞാൻ സൂപ്പർമാൻ കൊറോണ കാലത്തെ സൂപ്പർ മാൻ നിങ്ങളുടെ ഒക്കെ തലക്ക് മുകളിൽ നിന്ന് നിങ്ങളുടെ "ഡ്രോൺ" ഞാൻ ഇപ്പൊ എന്റെ ഡ്യൂട്ടിയിൽ ആണ് പറന്നു പറന്നു നടക്കാൻ ഇപ്പൊ എനിക്ക് മാത്രേ സ്വാതന്ത്രം ഒള്ളു എവിടെ വേണ്മെങ്കിലും പോകാം ആരുടെയും ഫോട്ടോ എടുക്കാം എന്തിനാ പറയുന്നത് എനിക്ക് ഇറങ്ങി പോകാൻ ഒരു "സത്യവാങ് മൂലം" പോലും വേണ്ട പറന്നു നടക്കുമ്പോൾ ആണ് കൊറേ കഴചകൾ കണ്ടത് കൊറേ റോഡും വഴിയും എല്ലാം ശൂന്യമാണ് ,ആദ്യമൊക്കെ എന്നെ കണ്ടാൽ പോസ് ചെയ്തിരുന്ന മാലോകർ ഇന്ന് എന്നെ കണ്ടാൽ മുണ്ട് തലയിൽ ഇട്ട് വരെ ഓടുന്നു പറക്കുന്ന ഇടക്ക് ഒരു പാട് കാഴ്ചകൾ കാണും ചിലർ ഒക്കെ പറമ്പിൽ കൃഷി ആണ് ജീവിതത്തിൽ മരത്തിനു വെള്ളം പോലും ഒഴിക്കത്തവർ ഇപ്പൊ കൃഷിയിൽ കൂടുന്നു ചില വെള്ളയും വെള്ളയും ഇട്ടവന്മാർ കൊറോണ ആയാലും നന്നാവില്ല പറഞ്ഞ് നടക്കുന്നതും കണ്ടൂ റേഷൻ കട തിരിഞ്ഞു നോക്കത്തവർ ഇന്ന് അവിടെ വരിയിൽ നിൽക്കുന്നത് കണ്ട് സന്തോഷം ,എന്താണോ ആവോ കുടിയന്മാരുടെ കേന്ദ്രം ശൂന്യമാണ് അത് കൊണ്ട് പല വീടിലും ചിരിയും കളിയും ഞാൻ പറന്നു കണ്ടൂ, വാഹനം പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതൊണ്ട് ആകാശം ഒക്കെ നിറം വച്ചിട്ടുണ്ട് സൂര്യൻ അങ്ങ് ആളി കത്തുന്നുണ്ട് കൊഴീം കൊക്കും മീനുകളും സേഫ് ആയി നടക്കുന്നുണ്ട് ആരുടെം കയ്യിൽ പൈസ ഇല്ലതൊണ്ടവും പാവം ചീരയും മുരിങ്ങയും ചക്കയും മാങ്ങയും ഒക്കെ എന്നും ആളുകൾക്ക് ബലിയാടയി മാറി , പറന്നു നടക്കുമ്പോൾ ഞാൻ കണ്ട് കൊറേ വെള്ളയിട്ട് നടക്കുന്ന മാലാഖ കൂട്ടങ്ങളെ പിന്നെ ഉറക്കം ഭക്ഷണം കളഞ്ഞ് അവർ എന്റെ പോലീസ് മാമന്മർ പിന്നെ കൊറേ നല്ല മനുഷ്യരെയും എന്തായാലും ഞാൻ എന്റെ ഡ്യൂട്ടിയിൽ ആണ് കൊറേ അവന്മാരെ പറന്നു പിടിക്കാൻ ഉണ്ട് ആദ്ധ്യോക്കെ മനുഷ്യനെ പോലെ ആവാൻ കൊതിച്ച എനിക്ക് മനസിലായി തന്നെക്കാൾ 1000 മടങ്ങ് ചെറുതായ ഒരു ചെറിയ വൈറസ് മതി ഇവന്മാരെ ഒക്കെ അടക്കി നിർത്താൻ ഇപ്പൊ എനിക്ക് ഞാൻ ആയ മതി പറന്നു പറന്നു ഇവിടെ ഒരു കൊറോണ കാലത്ത് സൂപ്പർമാൻ ആയി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |