ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/നന്മയുടെ സന്ദേശങ്ങൾ
നന്മയുടെ സന്ദേശങ്ങൾ
ഒരു ദിവസം അപ്പു സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്ന സമയം വഴിയിൽ പരിക്കുപറ്റി കിടക്കുന്ന ഒരു നായയെ അവൻ കണ്ടു. അവൻ അതിനെ എടുത്തു വീട്ടിലേക്കു കൊണ്ടു പോയി. ഡോക്ടറുടെ സഹായത്താൽ അവൻ അതിനെ പരിപാലിച്ചു. അങ്ങനെ അതിനു സുഖമായി. നായ അവനുമായി കളിക്കാൻ തുടങ്ങി. ഒരു ദിവസം കളി കഴിഞ്ഞു വന്നപ്പോൾ നായയുടെ യഥാർത്ഥ യജമാനൻ അവന്റെ വീട്ടിൽ വന്നിരുന്നു. യജമാനനെ കണ്ട ഉടനെ നായ കുരച്ചുകൊണ്ട് യജമാനന്റെ അടുത്തേക്ക് ഓടി പോയി. അതു കണ്ട് അപ്പുവിന് സങ്കടമായി. ഇവനെ നിങ്ങൾ കൊണ്ടു പോവുകയാണോ എന്ന് അപ്പു നിറകണ്ണുകളോടെ ചോദിച്ചു. നിനക്ക് ഇവനെ ഇഷ്ടമാണോ എന്ന് യജമാനൻ മറുപടിയായി ചോദിച്ചു. എനിക്ക് ഇവനെ വളരെ ഇഷ്ടമാണെന്ന് അപ്പു പറഞ്ഞു. നീ ചെയ്ത നന്മയുടെ സമ്മാനമായി നീ ഇവനെ എടുത്തോ എന്ന് പറഞ്ഞു യജമാനൻ നായയെ അപ്പുവിന് നൽകി. അപ്പു വിനു വളരെ സന്തോഷമായി.
|