18:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ തൻ മഹാമാരി സൃഷ്ടിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തൻ മഹാമാരി
ഉലകത്തെ പിടിച്ചുലക്കുന്നു.
മർത്യൻ പ്രകൃതിയോടു ചെയ്ത ക്രൂരതക്കു
പ്രകൃതി തിരിച്ചടിച്ചീടുന്നു
ഭൂമി മനുഷ്യന് സ്വന്തമല്ലെന്ന്
സത്യം പ്രകൃതി നമ്മോടുണർത്തുന്നു സകല ജീവജാലങ്ങളും ഭൂമി തൻ അവകാശികൾ
ഒരു ചെറിയ രോഗാണുവിനു മുന്നിൽ ലോകമൊട്ടാകെ വിറക്കുന്നു മനുഷ്യനെ ഭീതിയിലാഴ്ത്തി
ഈ മഹാമാരി പടർന്നു പിടിക്കുന്നു
എന്തു ചെയ്തെന്നറിയാതെ
നെട്ടോട്ടമോടുന്നു മാനുഷർ
പ്രകൃതി തൻ ആവാസവ്യവസ്ഥയെ
തല്ലിക്കെടുത്തിയതിൻ്റെ പരിണിത ഫലമല്ലോ യത്
ഈ മഹാമാരിയെ ഭൂലോകത്തിൽ നിന്ന് തുടച്ചു നീക്കാൻ ഒറ്റക്കെട്ടായ് പൊരുതുകയേ മർത്യനു
നിർവാഹമുള്ളൂ.