17:12, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24030hsp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അയ്യോ .....കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമെന്നൊരു സ്വന്തം നാട്
രണ്ടു പ്രളയം തകർത്തൊരു നാട്
ഓഖിയും നിപ്പയും വന്നൊരു നാട്
കോവിഡിനാലിപ്പം ലോക്കായ നാട്
നമ്മുടെ നാടിത് കേരള നാട്
ബംഗാളി വാഴുന്ന സുന്ദരനാട്
ചൈനയിൽ നിന്നു തുടങ്ങിയ രോഗം
ഇറ്റലി ,യു.എസ്.എ ഒക്കെ തകർത്തു
ഇന്ത്യയിലും എത്തി കോവിസ് 19
നമ്മളും ഒത്തിരി കഷ്ടം സഹിച്ചു
സർക്കാര് തന്നൊരു റേഷനും വാങ്ങി
എല്ലാവരും വീടിനുള്ളിൽ ഒതുങ്ങി
ബാറുകളും ബീവറേജസും പൂട്ടി
ലോക്ഡൗണിൽ മലയാളി ആകെഡൗൺ ആയി
കൈകൾ വിറച്ചപ്പോൾ കുടിയന്മാെരെല്ലാം
കുത്തിയിരുന്ന് കൊറോണയെ പ്രാകി
ഈസ്റ്ററും വിഷുവതും പൂരവും എല്ലാം
മദ്യത്തിൻ ലഹരിയതില്ലാതെ കണ്ടു
കൂടി നിൽക്കുന്നോരെ കണ്ടുപിടിക്കാനായ്
ഡ്രോണൊന്ന് പോലീസ് നാട്ടിൽ ഇറക്കി
ഡ്രോണൊന്ന് കാണുവാൻ കൂടിയ കൂട്ടരെ
പാടത്തേക്കോടിച്ചു നട്ടം തിരിച്ചു
കോവിഡിൻ നാളിനെപാടെ തകർക്കുവാൻ
കേരളമാകവേ കിണഞ്ഞു ശ്രമിച്ചു
സോപ്പിട്ട് കൈകൾ കഴുകി തുടങ്ങി
നല്ലോരകലത്തിൽ കഴിഞ്ഞു തുടങ്ങി
ലോകം മുഴുവനും മരണം വിതയ്ക്കുന്ന
കോവിഡിൽ നിന്നും നമുക്കു കരകയറാം .....