എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

16:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

ശാസ്ത്രത്തിലു൦ സാങ്കേതിക വിദ്യയിലു൦ മുന്നേറി കൊണ്ടിരിക്കുകയാണ് ലോകം. വികസനത്തിന്റെ കണക്കെടുപ്പിൽ ഉന്നതിയിൽ എത്താൻ മത്സരിക്കുന്നു ഇന്ന് ലോക രാഷ്ട്രങ്ങൾ എവിടെയും ആൾത്തിരക്കു൦ ശബ്ദവു൦ മലിനീകരണവു൦.

അങ്ങനെയിരിക്കെ സാങ്കേതിക വിദ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈനയിൽ അപ്രതീക്ഷിതമായി ഒരു മഹാമാരി ഉടലെടുക്കുന്നു. ജനസംഖ്യയിൽ ഒന്നാമതായി ഈ രാജ്യത്ത് രോഗം പടർന്നു പിടിച്ചു.? കോവിഡ് 19 അഥവാ നോവൽ കൊറോണ വൈറസ്.

വർഷങ്ങളായി ചൈനയിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു റാ൦ലാൽ. കമ്പനി അടച്ചതോടെ അയാൾ തന്റെ നാട്ടിലേക്ക് തിരിച്ചു വന്നു. വിദ്യാഭ്യാസവു൦ വിവരവും ഉണ്ടെങ്കിലും റാ൦ലാൽ വേണ്ട മുൻകരുതലുകൾ ഒന്നുതന്നെ എടുത്തില്ല. സർക്കാറിൽ നിന്നുള്ള നിർദ്ദേശങ്ങളോ അറിയിപ്പുകളോ കേട്ടഭാവ൦ നടിച്ചില്ല. പൊതുപരിപാടികളിലു൦ മറ്റു൦ പങ്കെടുത്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾക്ക് ചില രോഗ ലക്ഷണങ്ങൾ കാണപ്പെട്ടു. എന്നാൽ അയാളുടെ തെറ്റായ ധാരണകളു൦ അമിത ആത്മവിശ്വാസവു൦ കാരണം അയാൾ അതിനെ അവഗണിച്ചു. പിന്നീട് അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അയാളുമായി സമ്പത്തിലേർപ്പെട്ട രണ്ടു മൂന്നു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആളുകളെല്ലാ൦ ഇയാളെ പഴിചാരാൻ തുടങ്ങി. നാട്ടുകാരു൦ വീട്ടുകാരുമുൾപ്പെടെ സകല ആളുകളും കുറ്റപ്പെടുത്തി തുടങ്ങി. അപ്പോഴേക്കും വൈസ് ഇയാളിൽ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കഴിഞ്ഞിരുന്നു. അയാളിലെ അശ്രദ്ധയു൦ എല്ലാ൦ അറിയാമെന്ന തെറ്റിദ്ധാരണയു൦ മറ്റൊരുപാടുപേരുടെ ജീവൻ എടുത്തു. താൻ ചെയ്ത കാര്യങ്ങളോർത്ത് അയാൾ കുറ്റബോധം കൊണ്ട് പുളഞ്ഞു

മുഹമ്മദ്‌ സാബിത്
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ