സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/ആരോഗ്യം

15:34, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം



ചേനതണ്ടും ചെറുപയറും
ചേമ്പിൻതാളും കാന്താരീം
തെങ്ങുനടുന്നോരു കാലത്തിൽ
പത്തു ഗജത്തെ ഒത്തു പിടിക്കാൻ
മനുജനിലുളവായി ആരോഗ്യം

മണ്ണിലിറങ്ങി കിളച്ച് മറിച്ച്
ഉരുളൻകല്ല് തിരിച്ച്, പൊടിച്ച്
രോഗത്തെ ചെറുകാറ്റിൽ പറത്തി
ഹമ്പമ്പോ എന്ത് ആരോഗ്യം!

കാലങ്ങൾ തെല്ലും മാറിമറിഞ്ഞു
കോലങ്ങൾ പലതും കാണായ് വന്നു
സാൻവിച്ച്, ഷേക്കുകൾ, ഷവർമ്മ തുടങ്ങി
നീണ്ടോരു നിരയും കയറിക്കൂടി

കിഴക്കേ മലയിൽ മഴക്കാർ കണ്ടാൽ
ചിക്കുൻ ഗുനിയായും ഡെങ്കിപ്പനിയും
പേരറിയാത്ത പല വമ്പൻമാരും
കൊമ്പുകുലുക്കി ഇറങ്ങാൻ തുടങ്ങി

മനുജാ നീയിത് ഓർത്തോളൂ
ദൈവം നൽകിയ വരദാനം
നിനക്ക് കിട്ടിയ സമ്മാനം
പുസ്തകച്ചുരുളിൽ മങ്ങിപ്പോയോരു
പഴങ്കഥയായിആരോഗ്യം

 


കെസിയ സാബു
6എ സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത