എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/മഹാമാരിയുടെ കാലം

15:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismail kunnath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയുടെ കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയുടെ കാലം

കൊറോണ എന്ന ഒരു മഹാമാരി ലോകത്തെ മാറ്റി മറിച്ചു. മനുഷ്യൻ വീടിനുള്ളിൽ ഒതുങ്ങിക്കൂടി. അടുക്കളയിൽ ചക്കയും മാങ്ങയും ചേനയും ചേമ്പും കായയും പയറും മറ്റു നാടൻ വിഭവങ്ങളും വീണ്ടും താരമായി. മന്തിയും ഫാസ്റ്റ്ഫുഡുകളും പോയി മറഞ്ഞു .ലക്ഷക്കണക്കിന് ആളുകൾക്ക് രോഗം പിടിപെടുന്നു. ധാരാളം ആളുകൾ മരണപ്പെടുന്നു. ലോകത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് ആർക്കുമറിയില്ല. നാളെ എന്ത് എന്ന ചോദ്യ ചിഹ്നവുമായി ഭയപ്പാടോടെ ജനങ്ങൾ വീടുകളിൽ തന്നെയാണ് .ജൂൺ 1 ന് സ്കൂൾ തുറക്കുമോ? ആവോ? എന്തായാലും നല്ലത് സംഭവിക്കട്ടെ...

ഫാത്തിമ ലിയാന
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം