(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചക്കറികൾ
മുതുകത്ത് മുള്ളുളള പാവയ്ക്ക
നീണ്ടു വളഞ്ഞൊരു പടവലങ്ങ
കൊലുമ്പനായൊരു മുരിങ്ങക്ക
ഉരുണ്ടുരുണ്ടൊരു തക്കാളി
ചുവപ്പ് നിറത്തിൽ ബീറ്റ്റൂട്ട്
പച്ചനിറത്തിൽ പയറെല്ലാം
ഉരുണ്ടു നീണ്ടൊരു വെള്ളരിയും
പൊണ്ണൻ വയറൻ മത്തങ്ങ
എന്നിങ്ങനെ പച്ചക്കറികൾ പലതല്ലോ
എല്ലാം ചേർത്തൊരു കറിയാക്കി
വയറു നിറച്ച് കഴിച്ചീടിൽ
ആരോഗ്യമത് വന്നീടും
പ്രതിരോധമത് കിട്ടീടും