വൈറസ്

എങ്ങു നിന്നു വരുന്നു നീ വൈറസേ
ആർക്കുവേണ്ടിയാണ് നീ പൊരുതുന്നേ
സമ്പന്നരാജ്യമായ ചൈനയിൽ നിന്നു നീ
എന്തിനു വേണ്ടി നമ്മോട് പൊരുതി
കണ്ട നാടെല്ലാം ചാടിക്കടന്നു നീ
കേരവൃക്ഷത്തിന്റെ നാട്ടിലെത്തിയോ..
ആളൊഴിഞ്ഞാമ്പലവും പള്ളികളാകയും
പള്ളിക്കൂടവും അടച്ചല്ലോ
നമ്മുടെ നാടിനെ ഇത്രയും ഭീതിയിലാക്കു-
വാനെങ്ങനെ കഴിഞ്ഞു
നിനക്ക് നിസാരം ഒരു സോപ്പിനെപ്പോലും
പൊരുതി ജയിക്കാൻ കഴിയുകില്ലാ
ഓർക്കുക! വൈറസേ കേരളമാണിത്
നിന്നുടെ കളി നമ്മോട് വേണ്ട
എത്രത്തോളം നീ പോരാടിയാലും
പൊരുതി നാം വിജയം നേടും നിശ്ചയം
പൊരുതി നാം വിജയം നേടും നിശ്ചയം
പൊരുതി നാം വിജയം നേടും നിശ്ചയം
 

ഫാത്തിമ അഫ്രിൻ.എസ്.ജെ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത