കുറയരുത് ജാഗ്രത...
ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ.
ഒന്നായ് തുരത്തണം (2)
ക്ഷമയും സഹനവും
കൈ മുതലാക്കണം
ക്ഷത പറ്റിടാതെ ഈ
രാജ്യത്തെ കാക്കണം(2)
(കുറയരുത് )
ചൈനയും ഇറ്റലി
തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം
ഇനിയുള്ള ദിവസങ്ങൾ(2)
ആരോഗ്യ പാലകർ
പറയുന്ന കാര്യങ്ങൾ
അക്ഷരം പ്രതി നാം
അനുസരിച്ചീടണം (2)
കൈകൾ ഇടക്കിടെ
ശുദ്ധിവരുത്തണം
കൂട്ടമായി കൂടുന്ന ഇടങ്ങൾ
വെടിയണം (2)
(കൈകൾ) (കുറയരുത്)
കൂട്ടത്തിലാളുകൾ
കൂടുന്നിടത്തൊക്കെ
ദൂരങ്ങൾ... പാലിച്ച്
സൂക്ഷ്മത
പുലർത്തണം (2)
ജലദോഷമോ പനി
ചുമയോ പിടിച്ചാൽ
എത്രയും വേഗം
ഡോക്ടറെ കാണണം
സ്വയമേ ചികിത്സ
നടത്താതിരിക്കണം (2)
(കുറയരുത് ജാഗ്രത )
തുമ്മുമ്പോഴും
ചുമക്കുമ്പോഴും
തൂവാല കൊണ്ട്
മുഖം മറക്കേണം
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കണം
ഹസ്തദാനം പാടെ
വെടിയണം (2)
(കുറയരുത് ജാഗ്രത)
വിദേശത്ത് നിന്ന്
വരുന്നവർ കരുതണം
വീടുവിട്ടെങ്ങും പോകാതെ
അവർ നോക്കണം
രോഗം മറച്ചു വെക്കാതെ
പറയണം
രോഗിയായിയെന്ന
കരുതൽ തുടരണം(2)
(കുറയരുത് ജാഗ്രത)
ലോക്ക്ഡൗണിലാകും
ദിവസങ്ങൾ
ക്ഷമയോടെ വീട്ടിൽ
ഇരിക്കാൻ ശ്രമിക്കണം
പ്രശ്നങ്ങൾ ഒരു പാട്
നാട്ടിലുണ്ടങ്കിലും
നിശ്ചിത ദിവസങ്ങളെല്ലാം
പൊറുക്കണം
കരുതലോടൊത്തു നാം
മുന്നോട്ടു പോവുകിൽ
കഴിയും നമുക്കിതിനെ
ഇല്ലായ്മ ചെയ്തിടാൻ
(കുറയരുത് ജാഗ്രത)
ശുഭം