ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

12:36, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം.വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ഉണ്ടെങ്കിൽ നാം ആരോഗ്യവാൻമാരായിരിക്കുും.

വ്യക്തിശുചിത്വം പാലിക്കാൻ നാം എന്തു ചെയ്യണം?ശരീരം വൃത്തിയായി സൂക്ഷിക്കണം. രാവിലെ ഉണർന്നെഴുന്നേറ്റതിനു ശേഷവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപും പല്ലു തേയ്ക്കണം.ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകണം .വായും കഴുകണം.ഭക്ഷണം കഴിച്ചതിനു ശേഷവും കൈയും വായും കഴുകണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം.

പരിസരശുചിത്വം പാലിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യരുത്.മാലിന്യങ്ങൾ വലിച്ചെറിയരുത്. ശുചിത്വം പാലിച്ചാൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം. ആരോഗ്യമുള്ളവരാകാം

ശ്രാവൺ.എ
I ഗവ.ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം