ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

12:24, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം


മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ

ലോകമാകെ പടർന്നീടുന്നിതാ

കൊറോണയെന്നൊരു മഹാമാരി !

നേരിടാം പൊരുതിടാമീ വിപത്ത് ...

നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം

പൊരുതിടാം നമ്മളീ മഹാമാരിയെ

ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ

വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........

ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം

വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം

മുക്തിയും ശക്തിയുമൊപ്പം നേടാം

കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ...

ഈ അപകടത്തെ തുടച്ചുമാററാം

ലോകമൊററക്കെട്ടായി നിന്നീടുകിൽ

ജാതിവിഭാഗീയ ചിന്തകളില്ലാതെ

മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......

രാവും പകലുമില്ലാതെ പൊരുതുന്ന

ആരോഗ്യസേനയെ നാം ഓ൪ത്തിടേണം

പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും

ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ സല്യൂട്ട്

കാർത്ത്യായനി പ്രേംകുമാർ എൻ
7 c ജി എച്ച് എസ് കടവല്ലൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത