പൊരുതുവാൻ സമയമായി സമയമായി കൂട്ടരെ... കൈകളൊക്കെ വൃത്തിയാക്കി മുഖകവചമണിഞ്ഞിടാം കരുതലായി കാവലായി വൈദ്യരുണ്ട് കൂട്ടരെ.. കരുതലോടെ കേരളം കൂടെയുണ്ട് കൂട്ടരെ.. തകർന്നതില്ല നമ്മളാ പ്രളയവെള്ളപ്പാച്ചലിൽ, തോൽക്കുകില്ല നമ്മളിന്ന് കോവിഡിനുമുന്നിലും. തോൽക്കുവാൻ പിറന്നതല്ല നമ്മളെന്ന് ഒാർക്കുവിൻ മനസുകൊണ്ടടുത്തിടാം ഉടലുകൊണ്ടകന്നുനിന്ന് തുരത്തിടാം കൊറോണയെ.