നിങ്ങൾക്കവൻ വില്ലൻ ആവാം.... ശത്രു ആവാം. കാരണം നിങ്ങൾക്ക് ഞങ്ങളോടുള ക്രൂരത കുറഞ്ഞു. ആരും മരങ്ങൾ മുറിക്കാതെയായി. അനാവശ്യമായി വാഹനങ്ങളിൽ പുറത്തിറങ്ങി നടക്കാതെ ആയി. ഇതുവരെ നിങ്ങളാൽ ശ്വാസംമുട്ടി ജീവിച്ച് എനിക്കും ഇപ്പോൾ ശുദ്ധവായു ശ്വസിക്കാൻ പറ്റി. നിങ്ങൾ പിടിക്കാൻ നടന്ന പക്ഷികളും മൃഗങ്ങളും നിങ്ങളെ പേടിക്കാതെ പുറത്തിറങ്ങി നടന്നു. നിങ്ങൾ കീറിയ എന്റെ വസ്ത്രമായ ഓസോൺ പാളി ഇപ്പോൾ പഴയ പോലെ ആയി. അങ്ങനെ ഒരുപാട് കാര്യങ്ങൾ അവൻ എനിക്കുവേണ്ടി ചെയ്തു തന്നു അതെ അവനും എന്റെ മകൻ ആയിരുന്നു. നിങ്ങൾ അവന് നൽകിയ പേര് കൊറോണ. എങ്കിൽ എനിക്ക് വൻ രക്ഷകൻ.