സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/നമുക്കൊന്നു ചേരാം
നമുക്കൊന്നു ചേരാം
പരിസ്ഥിതി എങ്ങനെ മലിനീകരണമാകുന്നു?_ ഈ ചോദ്യം നമ്മുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യമാണ്. ദൈവം നമുക്ക് ധാനമായി തന്ന ഈ പ്രകൃതിയെ നമ്മൾ മനുഷ്യർ തന്നെയാണ് ഇല്ലാതാക്കുന്നത്. ഇത് കാരണം മനുഷ്യർക്ക് ധാരാളം അസുഖങ്ങൾ വരുന്നു.ഈ കാലഘട്ടത്തിലെ ഏറ്റവും ഭീകരമായ രോഗമാണ് കൊറോണ വൈറസ് അഥവാ കോ വിഡ് 19. പരിസ്ഥിതി മലിനീകരണം ഈ രോഗത്തിന് ഒരു പക്ഷേ ഒരു കാരണമായി പറയാം. വീട് വെക്കാനും മറ്റും മനുഷ്യർ മരം വെട്ടുന്നത് മൂലം നമുക്ക് വേണ്ട ഓക്സിജനാണ് ഇല്ലാതാക്കുന്നത് .നമ്മുടെ ജീവൽ പ്രവർത്തനങ്ങൾക്ക് വേണ്ട ഒരു അടിസ്ഥാന ഘടകമാണ് ജലം. ഈ ജലം ഒഴുകുന്ന പുഴകളിലും മറ്റ് ജല സ്രോതസ്സുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നു. അപ്പോൾ നമ്മുടെ ജലം മലിനമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന അതിൻ്റെ ഗന്ധം ശ്വസിക്കുന്നത് മൂലം മനുഷ്യരിൽ കാൻസർ ഉണ്ടാകുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങൾ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം തുണി സാധനങ്ങൾ മറ്റോ ഉപയോഗിക്കുക, തുടങ്ങിയ കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. പരമാവധി അസുഖങ്ങളുടെയും ഒരു കാരണമായി പരിസ്ഥിതി മലിനീകരണം മാറിയതിനാൽ നമ്മുടെ പരിസ്ഥിതിയെ നമ്മൾ തന്നെ കാത്ത് സൂക്ഷിക്കുക. രോഗങ്ങളെ തടയാനായും നമ്മുടെ പ്രകൃതി ശുചിത്വത്തിനായും നമുക്ക് കൈ കോർക്കാം....!
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |