സങ്കടക്കടലിൽ താണു പോകവേ സംസാരമാകെ ഭയഭീതിയായി അനന്തകോടി മനുഷ്യജന്മം അതിജീവനത്തിൻ പാത തേടവേ കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ് കലികാലത്തിൻ ദുരന്തമുഖമായി മഹാമാരിതൻ വരവറിയിച്ചു വിറങ്ങലിച്ചു ലോകമാകെ വിണ്ണിൻ വിദൂരത നോക്കിനിൽക്കേ നിസ്വാർത്ഥ സേവന മാതൃകകാട്ടി തേരു തെളിച്ചു മാലാഖമാർ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത