യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരൻ

കൂട്ടുകാരൻ


കൂട്ടുകൂടാനായെന്റെ
കൂടു തേടിയണഞ്ഞോരു
കുഞ്ഞാറ്റ കിളി
കാറ്റിനോട് കഥ മെനഞ്ഞും
കടലിനോടു കളി പറഞ്ഞും
കാടായ കാടെല്ലാം മേടായമേടെല്ലാം
കണ്ണാരം പൊത്തി കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
 കിലുകിലെ കൊഞ്ചി ചിലച്ചും
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കനിവാംമെന്റെ
കരളിന്റെ കരളായ
കിളികൂട്ടുകാരൻ...

 

അതുൽ
3 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത