മരണമില്ലാത്തൊരു ഭൂമി
മായാത്തൊരമ്മയീ ഭൂമി
പച്ചയും പുഴകളും തിങ്ങും
നിറമാർന്ന യമ്മ പ്രകൃതി
കണ്ണിലെകാഴ്ചകൾ മങ്ങി ഊന്നുവടികളിൽ താങ്ങി പോകുന്നുയേറെ തിരക്കിൽ
പുകയുന്ന വീഥികൾ താണ്ടി
കുടിനീരിനായുള്ള ദാഹം മലിനമാം കണ്ണീർകയങ്ങൾ
ഒക്കെ യും മണ്ണിന് ശാപം
തീർക്കുന്നു മാനുഷരാജൻ
വിണ്ണൻ്റെ യാശയുംപേറി
നിൽക്കുന്നുകൂറ്റൻമരങ്ങൾ
മഴുവിൻ്റെ കഠോര ശബ്ദം
കാതോർത്ത് അന്ത്യവും കാത്തു
ഇനിയും ജന്മങ്ങൾ ബാക്കി സർവ്വംസഹയായി
ഉരയാതെ മാനിഷാദ വിറയാർന്ന ചുണ്ടിൽ കുരുങ്ങി
മരണമില്ലാത്തൊരീഭൂമി മായാത്തൊരമ്മയീ ഭൂമി പച്ചയും പുഴകളും തിങ്ങും നിറമാർന്ന അമ്മ പ്രകൃതി