അവധിക്കാലം ചെലവാക്കീടാം വിത്തുകൾ നട്ടുനനച്ചീടാം പച്ചക്കറികൾ കഴിച്ചിട്ടങ്ങനെ ആരോഗ്യത്തെ കാത്തീടാം രോഗാണുക്കൾ പകരാതിരിക്കാൻ വീട്ടിൽത്തന്നെ ഇരുന്നീടാം മാസ്ക് ധരിച്ച് പുറത്തിറങ്ങാം നന്നായ കലവും പാലിക്കാം കൈകൾ കഴുകാം സോപ്പിട്ട് ഇടവിട്ടങ്ങനെ കഴുകീടാം പരിസരവും ശുചിയാക്കീടാം കൊറോണയെ നമുക്കോടിക്കാം.