ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ട്രാന്റഫിർ ലാൻഡ്

ട്രാന്റഫിർ ലാൻഡ്

ട്രാൻസ്ഫർ ലാൻഡ് എന്ന രാജ്യം ഭരിച്ചിരുന്നത് സാർത്ഥക് രാജാവായിരുന്നു അദ്ദേഹത്തിൻറെ ഭാര്യയുടെ പേര് ആവ എന്നും മകൻറെ പേര് അനായ്. മകളുടെ പേര് ഐവ എന്നുമായിരുന്നു.

ആനായ്ക്ക് കൃഷിയോട് ആയിരുന്നു കൂടുതൽ താൽപര്യം .കൊട്ടാരവളപ്പിൽ ചെറിയൊരു പൂന്തോട്ടം അവൻ ഉണ്ടാക്കിയിരുന്നു. വളർന്നപ്പോൾ പഠിക്കാൻ ആയി പൂക്കൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്ക് പോണം എന്ന് അവൻ അച്ഛനോട് ആവശ്യപ്പെട്ടു .അദ്ദേഹം അതിനു സമ്മതം മൂളി ആനായ് പോകാനായി തയ്യാറായി .സാർത്ഥക് അനായിയോടു പറഞ്ഞു റോസാപ്പൂ കൃഷി ചെയ്യുന്ന രാമൻ കൊട്ടാരത്തിന് പുറത്ത് കാത്തുനിൽപുണ്ട്. നീ ആയാളുടെ കൂടെ പോയി കൃഷിയൊക്കെ പഠിക്കൂ എന്ന നിർദ്ദേശം നൽകി. അനായി ഈ നിർദേശം കേട്ടതിനു ശേഷം അമ്മയോടും അച്ഛനോടും അനുജത്തിയോടും മറ്റ് ബന്ധുക്കളോടും യാത്രപറഞ്ഞ് കൊട്ടാരത്തിൽ നിന്ന് പുറത്തേക്ക് പോയി .അനായി രാമനെ കണ്ടു. രാമൻ അവനെ കണ്ട സമയം മുട്ടുകുത്താൻ ആയി കുനിഞ്ഞു .ആനായി അതിന് സമ്മതിച്ചില്ല. അവൻ രാമനോട് പറഞ്ഞു ഞാൻ താങ്കളുടെ സഹായത്തിനു വേണ്ടി വന്നതാണ് .താങ്കൾ കുറച്ച് ദിവസത്തേക്ക് എന്നെ സ്വന്തം ശിഷ്യനായി കരുതണം. കേട്ടപ്പോൾ സന്തോഷത്തോടെ രാമൻ സ്വന്തം സൈക്കിളും എടുത്ത് അനായിയെയും കൂട്ടി നടക്കാൻ തുടങ്ങി.

യാത്രയ്ക്കിടയിൽ അവർ പല കാര്യങ്ങളും സംസാരിച്ചു .അനായി ചോദിച്ചു താങ്കളുടെ ജീവിത കഥ എങ്ങനെയായിരുന്നു .മോനെ അതൊരു വലിയ കഥയാണ് ഞാൻ പറയാം കുറച്ചു വർഷങ്ങൾക്ക് മുൻപ് എൻറെ അച്ഛനായിരുന്നു കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് .ആ സമയത്ത് വീട്ടിൽ അച്ഛനെയും അമ്മയെയും കൂട്ടി എട്ടു പേരുണ്ടായിരുന്നു മൂത്ത സഹോദരൻ കൃഷ്ണൻ രണ്ടാമത്തെ സഹോദരൻ രാജൻ മൂന്നാമത്തെ ഗോപാലൻ നാലാമത്തെ സഹോദരൻ ദിവാകരൻ അഞ്ചാമത്തേത് ഞാനും പിന്നെ കൃഷ്ണൻ ചേട്ടൻറെ ഭാര്യ ദേവകി യുമാണ് ഞങ്ങളുടെ വീട്ടിൽ ഉള്ളവർ .ആർക്കും ദുഃഖവും പട്ടിണിയും ഉണ്ടായിരുന്നില്ല .

അച്ഛന് അഞ്ചു തരം കൃഷി ഉണ്ടായിരുന്നു .റോസ് ,പച്ചക്കറി ,നെല്ല്, ഗോതമ്പ് ,വാഴ എന്നിവയായിരുന്നു അവ . കൃഷി അച്ഛൻ ചെയ്തിരുന്ന സമയം അഞ്ചു തരം കൃഷിയും നല്ല ഫലം തന്നിരുന്നു .ഒരു സുപ്രഭാതത്തിൽ അച്ഛൻ മരണമടഞ്ഞു. അതിനുശേഷം കൃഷ്ണൻ ചേട്ടൻ ഒരു കുടിൽകെട്ടി പ്രത്യേകം താമസം തുടങ്ങി .രാജൻ ചേട്ടന് അപ്പോൾ വയസ്സ് 19 .ഗോപാലനെ 17 ദിവാകരന് 15 എനിക്ക് 13 ആയിരുന്നു. ആ സമയം നമ്മൾ പട്ടിണി ആവാതിരിക്കാൻ അമ്മ ഒരു ഉപായം കണ്ടുപിടിച്ചു അച്ഛൻറെ കൃഷി ഓരോന്നും ഓരോരുത്തരെ ഏൽപ്പിച്ചു .നന്നായി നോക്കണം എന്ന് ഉപദേശവും തന്നു. അമ്മ പറഞ്ഞതുപോലെ തന്നെ ഞങ്ങൾ അഞ്ചു മക്കളും അനുസരിച്ചു. കൃഷ്ണൻ ചേട്ടന് വാഴകൃഷി രാജൻ ചേട്ടനെ ഗോതമ്പ് ഗോപാലൻ ചേട്ടൻ പച്ചക്കറി ദിവാകരന് നെല്ല്, റോസ് എനിക്ക് തന്നു. രണ്ടുവർഷത്തിനുശേഷം രാജൻ ചേട്ടൻ തുളസിയേട്ടത്തിയെ വിവാഹം ചെയ്തു .അവർ ഒരു കുടില് കെട്ടി പ്രത്യേകം താമസിക്കാൻ തുടങ്ങി .ചേട്ടൻറെ കൃഷി നന്നായിട്ട് തന്നെ ചേട്ടൻ നോക്കി നടത്തി .അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ ഗോപാലൻ ചേട്ടൻ രമണിയേടത്തിയെ വിവാഹം ചെയ്തു അവരും പ്രത്യേകം താമസം തുടങ്ങി .ചേട്ടനും കൃഷി നന്നായി നടത്തിവന്നു .മൂന്നുവർഷം കഴിഞ്ഞ് ദിവാകരൻ ചേട്ടൻ ശശികലയെ വിവാഹം ചെയ്തു .മൂന്ന് ചേട്ടൻമാർ ചെയ്തതുപോലെ ചേട്ടനും ചെയ്തു.

എല്ലാവരെയും പോലെ തന്നെ എന്നെയും കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു .സുന്ദരിയായ പെൺകുട്ടിയെ കണ്ടു പിടിച്ചു .അവളുടെ പേര് കല്യാണി എന്നായിരുന്നു .അവൾ എൻറെ ജീവിതത്തിലേക്ക് വന്നു .ആ സമയത്ത് എൻറെ കയ്യിൽ ഒരു കുടിൽ കെട്ടാൻ പോലും കാശ് ഉണ്ടായിരുന്നില്ല . എൻറെ കയ്യിൽ പണമില്ലാത്തതുകൊണ്ട് ഞാനും അമ്മയും കല്യാണിയും അച്ഛൻ നിർമ്മിച്ച പഴയ കുടിലിൽ തന്നെ താമസിച്ചു. അഞ്ച് മാസത്തിനുശേഷം ഒരു വേനൽക്കാലം .ആ സമയം കല്യാണം രണ്ടു മാസം ഗർഭിണിയായിരുന്നു. നമ്മൾ മൂന്നുപേരും ഒരുപാട് സന്തോഷത്തിലായിരുന്നു. ഒരു ദിവസം തോട്ടത്തിലേക്ക് ഇറങ്ങിയ അമ്മയ്ക്ക് വേനലിലെ ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണുമരിച്ചു. അതിനുശേഷം നമ്മൾ അവിടെ തന്നെ താമസിച്ചു ഞാനും കല്യാണിയും പട്ടിണി കിടക്കാതിരിക്കാൻ അമ്മ കുറച്ച് പണം സമ്പാദിച്ചു വച്ചിരുന്നു .ആ പണം കൊണ്ട് ഒരു വർഷം ജീവിക്കാൻ പറ്റുമായിരുന്നു. പട്ടിണി കിടക്കാതിരിക്കാൻ ഞാൻ രാവും പകലും എന്നില്ലാതെ തോട്ടത്തിൽ ജോലി ചെയ്തു കല്യാണിക്ക് 7മാസം ആയി. ചടങ്ങുകൾ നടത്താൻ അവളുടെ ബന്ധുക്കളെല്ലാം വന്നു അവരോടൊപ്പം കല്യാണിയുടെ അച്ഛനും ഉണ്ടായിരുന്നു എൻറെ കഷ്ടപ്പാട് കണ്ടിട്ട് അമ്മാവൻ എനിക്ക് റോസാ കൃഷി ചെയ്യുന്ന രാഘവൻ ചേട്ടനെ പരിചയപ്പെടുത്തിത്തന്നു .മോനേ ബാക്കിയൊക്കെ പിന്നെ ഒരിക്കൽ പറയാമെന്ന് പറഞ്ഞ് രാമൻ കല്യാണിയും റോസിനെയും പരിചയപ്പെടുത്തിത്തന്നു .അതിനു ശേഷം അവൾ കുളിച്ച് ആഹാരവും കഴിച്ച് വിശ്രമിക്കാൻ തുടങ്ങി .

പിറ്റേദിവസം രാവിലെ രാമനും അനായിയും തോട്ടത്തിലേക്ക് പോയി .രാമനാട് ബാക്കി കഥ പറയാൻ ആവശ്യപ്പെട്ടു രാമൻ പറയാൻ തുങ്ങി . റോസാപ്പൂ എങ്ങനെ വളർത്താം എന്ന് എനിക്ക് പറഞ്ഞു തന്നു ഞാൻ അതുപോലെ ചെയ്തു ചെടി വളരാൻ രണ്ടു മാസം വേണ്ടിവന്നു .ആ സമയത്താണ് കല്യാണി പ്രസവിച്ചത് അവളെ ഒരു വൈദ്യരുടെ വീട്ടിലെത്തിച്ചു അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സമയം തന്നെ ചെടികളിലെല്ലാം മൊട്ടുകൾ വന്നു തുടങ്ങി .കല്യാണിയു്ക്കും എനിക്കും അതിമധുരം ആയിരുന്നു .ഞങ്ങൾ കുഞ്ഞിന് റോസ് എന്ന് പേരിട്.ടു അവൾ വളരുന്നതിനോടൊപ്പം എൻറെ റോസ് ചെടികൾ വളർന്നുകൊണ്ടിരുന്നു . അങ്ങനെ മറ്റു ചേട്ടന്മാരെ പോലെ ഞങ്ങളും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി .ചേട്ടന്മരുടെ മക്കളുടെ വിവാഹം കഴിഞ്ഞു .അവർക്കും കുട്ടികളുണ്ടായി ചേട്ടന്മാരുടെ എല്ലാം മക്കൾക്കും ചെറുമകൾ ആയി.പക്ഷേ ദിവാകരൻ ചേട്ടൻ കിടപ്പിലാണ് .എൻറെ മകൾക്ക് ഇപ്പോൾ 19 വയസ്സുണ്ട് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും വളരെ സന്തുഷ്ടരായി കൃഷി ചെയ്ത് ജീവിക്കുന്നു. അപ്പോൾ അനായ് ചോദിച്ചു താങ്കൾ റോസിനെ വിവാഹം ചെയ്തു കൊടുക്കുന്നില്ലേ. അപ്പോൾ അയാൾ പറഞ്ഞു ഞാൻ അവളെ വിവാഹം ചെയ്തു കൊടുത്താൽ നമ്മുടെ വീട്ടിലെ സൗഭാഗ്യങ്ങൾ നഷ്ടമാകും .തുടർന്ന് രാമൻ അനായ്ക്ക് കൃഷി പണികൾ പഠിപ്പിച്ചു കൊടുത്തു. അവൻ കൃഷി പഠിക്കാൻ ഏകദേശം 40 ദിവസത്തോളം വേണ്ടിവന്നു . അത് കഴിഞ്ഞപ്പോൾ അനായ് എല്ലാരോടും യാത്രപറഞ്ഞ് കൊട്ടാരത്തിലേക്ക് യാത്രയായി .അവൻ എല്ലാംസാർത്ഥകിനോട് പറഞ്ഞു. രാമൻ പഠിപ്പിച്ച കൃഷിരീതി കൊട്ടാരത്തിൽ പരിശീലിച്ചു.

കൃഷി സഫലമായി സാർത്ഥക് ഇത് കണ്ട് സന്തുഷ്ടനായി .അദ്ദേഹം ഒരു തീരുമാനം കൈകൊണ്ടു .അനായ്ക്ക് വേണ്ടി ഒരു ഭാഗ്യവതിയെ കൊട്ടാരത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു.അവനോട് അഭിപ്രായം ചോദിച്ചപ്പോൾ റോസിനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു .രാജാവ് രാമന്റെ വീട്ടിലേക്ക് പോയി . ഇത് കേട്ടപ്പോൾ തന്നെ രാമൻ പറഞ്ഞു എൻറെ മകൾക്ക് അങ്ങയുടെ കൊട്ടാരത്തിൽ ഒരു അംഗമാകാൻ ഭാഗ്യം കിട്ടിയത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഭാഗ്യവതിയാണ് .എല്ലാം അങ്ങ് തീരുമാനിക്കുക .രാജാവ് യാത്രപറഞ്ഞ് കൊട്ടാരത്തിലേക്ക് തിരി ച്ചു .കല്യാണി മകളെ വിളിച്ച് ഉപദേശങ്ങൾ കൊടുത്തു .ഇവിടെ ജീവിച്ചിരുന്നതിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും എല്ലാം ഭംഗിയായി ചെയ്യുക .കൊട്ടാരത്തിൽ ചെന്ന് സാർത്ഥക് വീട്ടുകാരോട് കല്യാണ കാര്യങ്ങൾ പറഞ്ഞു .നമുക്ക് നല്ല ഒരു മുഹൂർത്തം കണ്ടുപിടിക്കണം .മുഹൂർത്തം നിശ്ചയിച്ചു .വിവരം രാമൻറെ വീട്ടിലും അറിയിച്ചു .വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കൊട്ടാരത്തിൽ വച്ച് വിവാഹം മംഗളമായി നടന്നു .വിവാഹം കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ ഒരു ഒച്ച കേട്ടു .ഒരു ദേവത പ്രത്യക്ഷപ്പെട്ടു അവരഅനുഗ്രഹിച്ചു .ഇത് കണ്ട് എല്ലാവർക്കും ആശ്ചര്യമായി .അതിൽ ഒരാൾ ചോദിച്ചു നിങ്ങൾ ഒരിടത്തും പോകാറില്ലല്ലോ പിന്നെ എന്തുകൊണ്ടാണ് ഇവിടെ വന്നത് .രാമന്റെയും കല്യാണിയുടെയും ദുഃഖം കണ്ടു ഞാൻ ആണ് ഒരു ഭാഗ്യവതിയെ അവരുടെ ജീവിതത്തിലേക്ക് അയച്ചത്. ഇത് കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും സന്തോഷമായി .കൊട്ടാരത്തിൽ ആ ദിവസം ഉത്സവമായിരുന്നു. അവർ ഐശ്വര്യത്തോടെ ജീവിതമാരംഭിച്ചു . വിവാഹത്തിനുശേഷം ഉള്ള ദിവസങ്ങൾ അവർ സന്തോഷമായി ജീവിച്ചു.

അശ്വതി
8 A ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ