പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ വൈറസ്

23:20, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
 ഇന്ന് നമ്മുടെ കൊച്ചു കേരളം ഉൾപ്പെടെ വലിയ രാഷ്ട്രങ്ങളെ  വരെ വിഴുങ്ങുന്ന ഒരു വൈറസ് ആണ് കൊറോണ. ഇതിന്റെ പേര് കോവിഡ് 19 എന്നാണ്. ലോകത്തെ മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ വൈറസ് മനുഷ്യ ജീവനെ പല തരത്തിൽ ബുദ്ധിമുട്ടിക്കുകയാണ്.  പണം ഉണ്ടെങ്കിൽ എന്തും നേടാം എന്ന മനുഷ്യന്റെ അഹങ്കാരം ഈ ഒരു ചെറിയ വൈറസിനു മുന്നിൽ മുട്ട് കുത്തി.എന്തിന് സമ്പന്ന രാജ്യങ്ങൾക്ക് പോലും ഈ വൈറസ് ഒരു തിരിച്ചടി ആണ്. മനുഷ്യ ജീവൻ കാർന്നു തിന്നുന്ന ഈ വൈറസ് ലോകത്തിന്റെ പല മേഖലകളെയും ബാധിച്ചു. എന്നാൽ പല മേഖലയിലും മത്സരിക്കുന്ന വൈറസ് നമ്മുടെ ലോകത്തു നമ്മൾ മനുഷ്യർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ ഒരു പരിധി വരെ ഇതു പടരുന്നതു തടയാൻ കഴിയുന്നു.  നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. നഷ്ടപ്പെട്ട നമ്മുടെ രാജ്യത്തിന്റെ തിരിച്ചു വരവിനായി നമുക്ക് ഒറ്റ കെട്ടായി പ്രവർത്തിച്ചു കോവിഡ് 19 നെ ഈ ഭൂമുഖത്തുനിന്നും പൂർണ്ണമായും മാറ്റാൻ സാധിക്കട്ടെ.
           
സാന്ദ്ര
6 C പി.ആർ.ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം