ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ ജലമലിനീകരണം
ജലമലിനീകരണം
കുളം, തടാകം, പുഴ, കടൽ പോലെയുള്ള ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കാരണമാണ് ജലമലിനീ- കരണം ഉണ്ടാകുന്നത്. ഇതു ചെയുന്നത് നമ്മൾ തന്നെയാണ്. ഇതു കാരണം ഒരുപാട് ദോഷങ്ങൾ ഉണ്ടാകുന്നുണ്ട്. മലിനമായ വെള്ളം നമ്മൾ കുടിക്കുമ്പോൾ പല രോഗങ്ങളും ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതിനാൽ നമ്മൾ പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും ജലസ്രോതസ്സുകളിൽ നിക്ഷേപിക്കരുത്. ജൈവ മാലിന്യങ്ങൾ മണ്ണിലേക്കു തന്നെ തിരിച്ചു വിടാവുന്നതാണ്.അതിൽ നിന്നും വളങ്ങൾ ഉണ്ടാക്കാവുന്നതാണ്. കൃഷിക്ക് അത്യുത്തമമാണ് ജൈവ വളങ്ങൾ. അജൈവ വളങ്ങൾ മുൻസിപാലിറ്റിയിൽ നിന്നും ആളുകൾ വരുന്നുണ്ടല്ലോ? അവരെ ഏൽപ്പിക്കാവുന്നതാണ് ജലമലിനീകരണം കാരണം കെട്ടിക്കിടക്കുന്ന ജല- ത്തിൽ കൊതുകുകൾ മാരക രോഗം പരത്തുന്നു, ജലത്തിലെ ജീവികൾ ചത്തൊടുങ്ങുന്നു. അതിനാൽ നാം ജല - സ്രോതസ്സുകളിൽ മാലിന്യങ്ങൾ നിക്ഷേപി- ക്കരുത്. നിക്ഷേപിക്കുന്നവർക്ക് വേണ്ട വിധം ബോധവത്- ക്കരണം നൽകണം ജലം അമൂല്യ നിധിയാണ് അത് സംരക്ഷിക്കാൻ നാം ബാധ്യതയുള്ളവരാണ്.
|