എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി വായു, ആകാശം, വെള്ളം, ഭൂമി, വനങ്ങൾ എന്നിവ ചേർന്നതാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം. ബോട്ടുകളിൽ നിന്നും മറ്റും ചോരുന്ന എണ്ണ ജലത്തെ മലിനീകരിക്കുന്നു. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു. ഇത് മൂലം ജലം മലിനമാകുന്നു. ജല മലിനീകരണം പോലെ തന്നെ ഒന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിനു കാരണമാകുന്നത് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും വരുന്ന പുകയാണ്. ഇവ അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ പുറം തള്ളുന്നു. ഇത് മൂലം ആഗോള താപനം വരെ ഉണ്ടാവുന്നു.
ഭൂമിയിൽ നമ്മൾ ചെയ്യുന്ന കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനികൾ പ്രക്രതിയെ മലിനമാക്കുന്നു. വനങ്ങൾ നമുക്ക് വളരെ ഉപകാരമാണ്. നമുക്ക് ആവശ്യത്തിനുള്ള മഴയും തരുന്നതിൽ വനങ്ങൾക്കുള്ള പങ്ക് വലുതാണ്. വന നശീകരണം വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും വരെ കാരണമാകുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ്. അതിനാൽ നാം സംരക്ഷിച്ചേ മതിയാവൂ. പ്രകൃതിയെ ദ്രോഹിക്കാതിരിക്കുക, പകരം സംരക്ഷിക്കുക. നമുക്ക് കൂടുതൽ പൊതു ഗതാഗത സംവിധാനത്തേ ആശ്രയിക്കാം. അത് വഴി അന്തരീക്ഷ മലിനീകരണ തോത് കുറക്കാം. "നല്ലൊരു നാളെക്കായി പ്രയത്നിക്കാം"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |