21:30, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48341(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഉയർത്തെഴുന്നേൽപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരന്തം എന്ന മൂന്നക്ഷരം
ജീവിതം പഠിപ്പിച്ച പാഠം
പ്രളയമായ്, നിപ്പയായ് ,കോവിഡായി
എത്തീ മാനവർ തൻ ജീവിതത്തിൽ
അഹന്തയാൽ ചുറ്റിത്തിരിഞ്ഞ മനുഷ്യനെ
പല പാഠം ചൊല്ലി കൊടുത്തതും -ഈ ദുരന്തം
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയാത്ത
ചെറു ജീവി കോവിഡുകാരണം
കയറില്ല കയറു കൊണ്ട്
മനുഷ്യനെ കെട്ടുന്ന ലോക്ക് ഡൗണും
എന്നിരുന്നാലും കോവിഡേ
ഞങ്ങളാം കേരളീയർ.....
നിപ്പയെ പ്രളയത്തെ ഭയക്കാതെ പൊരുതിയവർ
പിടിച്ചുകെട്ടും നീയാം മഹാമാരിയെ
ഇത് അതിജീവനത്തിന്റെ നാളുകൾ