എൻ നോവ് നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

`ഭൂമി തൻ മടിത്തട്ടിൽ അന്തിയുറങ്ങും മന്നവാ```
 
നീ അറിയുക വിരഹത്തിൻ കഥകൾ

മഴയില്ല വെയിലില്ല ര്തുക്കൾ ക്രമത്തിലില്ല

കിളയില്ല ഉഴുത്തില്ല മണ്ണിൽ തൊട്ടതേയില്ല

തൊഴുത്തില്ല ചെറിയ വിളകൾ-
മെയ്യനങ്ങാതെ ഒട്ടുമേയില്ല

കേരത്തിൽ നാട്ടിൽ, കേളികേട്ട നാട്ടിൽ

കേമനായ് വർത്തിക്കേണ്ട ഞാനിന്നോ.....??

എൻ ഓമനപ്പേര് പോലും മറന്നീടുന്നു

രഹിതമാം കാലത്തിൻ രഥത്തിൽ......

ഇന്നാർക്കോ വേണ്ടി......

രമിക്കുന്നു ഞാനിന്ന്

ശോഷിച്ചൂ, സിരകൾ തളർന്നു ഒരു തുള്ളി -
ശുദ്ധ ജലത്തിനായി കേഴുന്നു.

ദൈവത്തിൻ സ്വന്തം നാട്ടിൽ

പച്ചപ്പിൻ കമ്പിളിപുതപ്പ് മാറ്റിയതാര്??....

ഇന്നെൻ ഓർമയിൽ തെളിനീർ വീഴ്ത്തുന്നു

കുത്തി വെച്ച് ഇന്നിതാ എന്നാത്മാവിൻ

പേമാരിപെയ്തീടുന്നു, പ്രളയം പെരും കളി-

യാടുന്നു കൂടെ കുറെ മഹാമാരികളും

ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ

താണ്ടവ നടനം തുടരുന്ന ഇന്നീ വേളയിൽ

കൊറോണയും ഭീകരൻ വിനാശകാരി

ജാതിയേതുമില്ല, മതമേതുമില്ല,

പ്രാണനായ് കേഴുന്നു മർത്യകുലം

മാനുഷരെല്ലാരും ഒന്നുപോലെ....

ഓർമിപ്പാൻ വന്നൊരു സോജമോ....??

നീരില്ലാ കൺ കോണുകൾ അടച്ചിരുന്ന് മുറുകേ....

ഞാനിന്ന് സ്വപ്‌നങ്ങൾ മണ്ണിട്ട് മൂടി....

ഫാത്തിമ നസ്വീഹ
6 B എ എം എച്ച് എസ്സ് പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020