ശുചിത്വം
പണ്ട് പണ്ട് രാമപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് മഹാവീരൻ എന്ന രാജാവായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ആ നാട്ടിൽ ശുചിത്വം ഇല്ലായിരുന്നു. എന്നാൽ മറ്റു രാജാക്കന്മാരുടെ ഭരണത്തിൽ രാമപുരം എന്ന രാജ്യത്ത് വളരെ വൃത്തിയായിരുന്നു. അവരുടെ കാലത്ത് ഒരു തുണ്ട് പ്ലാസ്റ്റിക് പോലും എവിടെയും ഇല്ലായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്ത് നഗരം മുഴുവൻ മാലിന്യം ആയിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു രോഗം വ്യാപിച്ചു. മറ്റു രാജ്യങ്ങളെക്കാൾ അധികം പേർ മരിച്ചത് രാമപുരം രാജ്യതാണ്. ഇരുപത്തിനായിരത്തിൽ അധികം പേർ ആ രാജ്യത്ത് മാത്രം മരിച്ചു. അതോടെ രാജ്യം ശുദ്ധി ആയാൽ രോഗം പടരാൻ സാധ്യത കുറവാണെന്നും ശുചിത്വം കൊണ്ട് രോഗ പ്രതിരോധ ശക്തി വർധിക്കും എന്നും മനസ്സിലായി. അതോടെ ആ രാജ്യത്തെ നഗരങ്ങളിലെ മാലിന്യങ്ങൾ എല്ലാം വൃത്തിയാക്കണമെന്നും ഇനി ചവറുകൾ ഇട്ടാൽ പിഴ ഈടാക്കാനും ഉത്തരവിടുകയും ചെയ്തു. നാട്ടുകാർ ആ ഉത്തരവ് സ്വീകരിച്ചു.
അമൽ അഹമ്മദ് പി വി
6 B എ.എം.എച്ച്.എസ്സ്. പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


ശുചിത്വം