കൊറോണ കവിത

അവധിക്കാലം വന്നെത്തി
കൊറോണയെന്നെരു വൈറസും
ലോകത്തെല്ലാം ഭീതിപടർത്തി
കോവിഡ് താണ്ടവമാടുന്നു
കളികളുമില്ല പഠനവുമില്ല
പരീക്ഷയെല്ലാം ലോക്ക്ഡൗൺ ആയ്
കുട്ടികളെല്ലാം തടവിലുമായ്
ഒാരോ നാഴിക കഴിയുംതോറും
വൈറസ് വ്യാപനമുയരുന്നു
ഒറ്റകെട്ടായ് അതിജീവിക്കാം
അകലം നമുക്ക് പാലിക്കാം
കൈകൾ കഴുകിയും
മാസ്ക്ക് ധരിച്ചും ആട്ടിയകറ്റാം വൈറസിനെ
 

അർച്ചന സി
6A ജി.യു.പി.എസ് അയിലൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത