എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/അകറ്റി നിർത്താം രോഗങ്ങളെ

19:36, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റി നിർത്താം രോഗങ്ങളെ
  സൂക്ഷ്മജീവികളാൽ സമൃദ്ധമായ ചുറ്റുപാടിലാണ് നാമേവരും ജീവിക്കുന്നത്.  ബാക്ടീരിയ, വൈറസ്,  ഫംഗസ്,  പ്രോട്ടോസോവ, 
തുടങ്ങിയ വിവിധതരം സൂക്ഷ്മജീവികൾ ഉണ്ട്.  നമ്മളേവരും കേരളീയരാണ്.
മറ്റു സംസ്ഥാനങ്ങളെയും,  രാജ്യങ്ങളെയും,  അപേക്ഷിച്ച് ഏകദേശം അനുകൂല കാലാവസ്ഥകൾ ആണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഏകദേശം രോഗങ്ങളെ നമ്മുടെ ചുറ്റുപാട് തന്നെ പ്രതിരോധിക്കുന്നു. മാത്രമല്ല മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിരോധ കവചം സ്‌കിൻ  തന്നെയാണ്. 
 മനുഷ്യന് രണ്ടുതരം അതായത് പ്രാഥമിക ദ്വിതീയ പ്രതിരോധ തലങ്ങളുണ്ട്.
കേരളത്തിൽ ഈയിടെ ആദ്യമായി നടത്തിയ പകർച്ചവ്യാധിയാണ് നിപ്പ. ഇത് ഒരു വൈറസ് രോഗമാണ്. എന്നാൽ കേരളക്കര ഒന്നാകെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് ഉണ്ടായത്. അതിനുപരി ഇതിന് ഏറ്റവും വേഗത്തിൽ മരുന്ന് കണ്ടെത്തുകയും ചെയ്തു. രോഗങ്ങൾ സൂക്ഷ്മജീവികൾ ഇൽ നിന്ന് മാത്രമല്ല വരുന്നത് അത് രണ്ടുതരത്തിലുണ്ട് ജനിതക പരവും ജീവിതശൈലി പരവും. ജനിതക പരം പാരമ്പര്യമാണ്. എന്നാൽ ജീവിതശൈലി പരം മനുഷ്യന്റെ അനാരോഗ്യകരമായ ജീവിത ശൈലിയിൽ നിന്നും ഉണ്ടാകുന്നതാണ്. ഇപ്പോൾ ലോകം കൊവിഡ് 19 എന്ന മഹാവിപത്തിനെ നേരിടുന്ന തിരക്കിലാണ്. ജാഗ്രത എന്ന മരുന്ന് അല്ലാതെ ഈ മഹാമാരിക്ക് കണ്ടുപിടിച്ചിട്ടില്ല.
കേരളക്കരയുടെ ഐക്യവും
നമ്മുടെ ആരോഗ്യമന്ത്രിയുടെ
കഠിന ഫലവുമാണ് ഇന്ന്
കേരളത്തിൽ ഇതിന്റെ വ്യാപനത്തെ തടയുന്നത്.
അതിനാൽ ജാഗ്രതയോടെ ഇരുന്ന നമുക്ക് ഈ മഹാവിപത്തിനെ നേരിടാം


ജസ്ന
5 A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം