മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഇങ്ങനെയും ഒരവധിക്കാലം

ഇങ്ങനെയും ഒരവധിക്കാലം

കഴിഞ്ഞ പരീക്ഷകളെല്ലാം നന്നായി എഴുതി. ഇനി രണ്ട് പരീക്ഷ മാത്രമെ ബാക്കിയുള്ളു. നല്ല സന്തോഷത്തോടേ ബാക്കിയുള്ള പരീക്ഷക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ആ അറിയിപ്പ് വന്നത്.., പരീക്ഷകൾ റദ്ദാക്കി, സ്കൂൾ അടച്ചു. ഈ അറിയിപ്പിന് ഏതാനും ദിവസങ്ങൾക്കു മുമ്പു തന്നെ ഏഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിവരം കേട്ട സമയം നിരാശയും, സങ്കടവും തോനി, ഒപ്പം, ഇതിലേക്ക് നയിച്ചതിന്റെ കാരണം ഓർത്തുള്ള െഞട്ടലും, കൊറോണ. ചൈനയിലെ ഒരു തെരുവിൽ ഒരു കാട്ടു മൃഗത്തിന്റെ ശരീരത്തിൽ നിന്നും മനുഷ്യരിലേക്ക് ചാടിക്കയറിയ വളരെ ചെറിയ, വലിയ ഭീകരൻ . നാം അതിനെ കോവിഡ് 19 , എന്ന വിശേഷണത്തിൽ പരസ്യപ്പെടുത്തുന്നു. മാർച്ച് 30 ന് കണക്ക് പരീക്ഷയ്ക്കു ശേഷം എത്തിച്ചേരുന്ന അവധിക്കാലത്തെക്കുറിച്ചുള്ള ചിട്ടപ്പെടുത്തലായിരുന്നു മനസ്സ് നിറയെ. മുൻവർഷങ്ങളിലേതുപോലെ ഏപ്രിൽ ആദ്യവാരം തുടങ്ങുന്ന നീന്തൽ കോച്ചിംങ് ക്യാമ്പിലേക്ക് പോകേണ്ട തയ്യാറെടുപ്പും, പുതിയ താമസ സ്ഥലത്തെ പറ്റിയുള്ള ജിജ്ഞാസയുമായിരുന്നു മനസ്സ് നിറയെ. ഒന്നര മാസത്തെ കഠിന പരിശീലനം, അതിനു ശേഷം വരുന്ന മത്സരങ്ങൾ, അതിനിടയിൽ എത്തിച്ചേരുന്ന വിഷു, കല്ല്യാണാഘോഷങ്ങൾ, ഗ്യഹ പ്രവേശം എന്നിവയെല്ലാം മനസ്സിൽ വിച്ചാരിക്കുമ്പോൾ , പ്പെട്ടെന്നായിരുന്നു ആ ഞെട്ടിക്കുന്ന അറിയിപ്പ്. ഈ മഹാമാരിയെ തുരത്താനായി 21 ദിവസം സമ്പൂർണ അടച്ചിടൽ. ഒപ്പം, ഇതിൽനിന്നും മുക്തി നേടാനുള്ള മുൻകരുതലുകളെ പറ്റിയുള്ള അറിയിപ്പുകളും. എല്ലാ കണക്കുകൂട്ടലുകളും തകിടം മറഞ്ഞതിന്റെ എന്തോ ഒരു അസ്വസ്ഥത.ഈ കാലഘട്ടത്തെ നേരിടാൻ എല്ലാവരേയും പോലെ എന്റെ മനസ്സിനെയും ചിട്ടപ്പെടുത്തിയെടുത്തു. നവമാധ്യമങ്ങളിലൂടെയും, പത്രങ്ങളിലൂടേയും വന്നു കൊണ്ടിരിക്കുന്ന അടിക്കടിയുള്ള നല്ല നിർദേശങ്ങൾ ശീലമാക്കാൻ തീരുമാനിച്ചു. ഏതൊരു രോഗത്തിന്റേയും അടിസ്ഥാനപരമായ കാരണം , നമ്മുടെ പരിസരത്തുണ്ടാകുന്ന മാലിന്യങ്ങളും, നാം കഴിക്കുന്ന ഭക്ഷണത്തിലെ വിശാംഷവുമാണ്. ഇവ രണ്ടിലും നമ്മളൊരു ജാഗ്രത പാലിച്ചാൽ, എല്ലാ വിധ രോഗത്തിൽ നിന്നും നമുക് മോചനം നേടാൻ സാധിക്കും. നമ്മിൽ പലരും പൊതുവെ എന്തൊക്കയോ തിരക്ക് നടിച്ച്, ഒന്നിനും സമയമില്ല എന്ന് പറഞ്ഞ് നടക്കുന്നവരാണ്. നമ്മുടെ വീട്ടിലേക്കുള്ള വിഭവങ്ങൾ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യുന്നതിന് ഇന്ന് ഒരു പ്രയാസ്സവുമില്ല. അതിന് നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിനെ അതിനായി ഒരുക്കിയെടുക്കുക എന്നുള്ളതാണ്. നമ്മൾ നട്ട ഒരു ചെടിയിൽ നിന്നും, അതിന്റെ കായ പറിച്ച് കഴിക്കുംമ്പോൾ . നമുക്ക് ലഭിക്കുന്ന മാനസികവും, ശാരീരികമായ ഉല്ലാസത്തിന് അതിരുകളില്ല. ഒരു പച്ചക്കറി തോട്ടം നിർമ്മിക്കാൻ , നാം നേരിടുന്ന പ്രധാന പ്രശ്നം സ്ഥല പരിമിതിയാണ്. എന്നാൽ നമുക്ക് ഇത് ടെറസ്സിന്റെ മുകളിലും , ചുറ്റുമതിലിന്റെ മുകളിലും ബാഗുകളിലാക്കി വളർത്തിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കണം , വിളകൾക്ക് മണ്ണൊരുക്കുംമ്പോൾ ചാണക പൊടി , വേപ്പിൻ പുണ്ണാക്ക്, കുമ്മായം എന്നിവ ആവശ്യമായ അളവിൽ ചേർക്കുന്നത് നന്നായിരിക്കും. ഇതിനു നനയ്ക്കാനായി അടുക്കളയിൽ നിന്നും പുറംതള്ളുന്ന ജലം ഉപയോഗിക്കാനാകുന്നതാണ്. ഇവയിൽ നിന്നും വിളവുകൾ 45 ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും. ഇതിനുള്ള ചില വ് നമ്മൾ ഡോക്ടർക്കും , മരുന്നിനും വേണ്ടി ചില വഴിക്കുന്നതിന്റെ പകുതി മാത്രമെ ഉള്ളു. ചെടികൾ തമ്മിൽ നിശ്ചിത അകലം ഉറപ്പു വരുത്തണം. കൃഷി ചെയ്യുംമ്പോൾ വീട്ടിലെ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കണം. വളർന്നു വരുന്ന പുതിയ തലമുറയ്ക്കു കാർഷിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ഒരു പുത്തൻ ഉണർവാകട്ടെ ഈ അടച്ചുപൂട്ടൽ കാലം . ഇത് 21 ദിവസം പിന്നിട്ടു പോകുംമ്പോഴേക്കും നമ്മെ യെല്ലാo മനസ്സിലാക്കിയ കാര്യങ്ങൾ - ആശുപത്രികൾ ആരാധനാലയങ്ങളും , ആതുരസേവകർ ദൈവങ്ങളുമായി , സ്വർണ്ണവും, കാറും , മറ്റ് ആഡംബര വസ്ത്തുക്കും വാങ്ങാനായി ഓടി നടന്ന വർ അരിക്കും പാലിനുമായി ഓടിനടക്കുന്നു. കർഷകനാണ് നാടിന്റെ നട്ടൽ എന്ന് മനസ്സിലാക്കുന്നു. , പണത്തിനു മീതേ പരുന്തും പറക്കില്ല എന്ന ധാരണ തെറ്റാണെന്ന് തെളിയിക്കുന്നു. ഈ അനുഭവങ്ങളൊക്കെ മുൻ നിർത്തി ആകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം .........

നന്ദന. ഇ
8 A മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം