ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ഒന്നിച്ച്

18:45, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ച് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ച്

ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ. ഇത് ലോകത്തെയാകെത്തന്നെ കീഴടക്കിയിരിക്കുകയാണ്. ഈ രോഗം ബാധിക്കുന്നത് ശ്വസന വ്യവസ്ഥയെയാണ്. ഈ രോഗത്തിന് കാരണമായ വൈറസ് കോവിഡ്-19 എന്നറിയപ്പെടുന്നു.

ഈ രോഗത്തിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണ്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ വ്യാപിച്ച രോഗം ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നുകൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി. ഈമഹാമാരി അമേരിക്കയിലാണ് ഏറ്റവുമധികം മരണം വിതച്ചത്.

കൊറോണ പിടിപെടുന്നത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കാണ്. രോഗബാധയുള്ളവരെ സ്പർശിക്കുമ്പോഴും ശരീരസ്രവങ്ങളിൽനിന്നുമാണ് വൈറസ് പകരുന്നത്. വായും മൂക്കും മൂടാതെ തുമ്മുകയും ചുമക്കുകയും ചെയ്യുന്നത് അപകടകരമാണ്. വൈറസ് ബാധയുള്ളവർ സ്പർശിച്ച പ്രതലത്തിൽ വൈറസ് എത്തുന്നു. ഈപ്രതലത്തിൽ തൊട്ട ശേഷം ആ കൈകൊണ്ട് മൂക്ക്, കണ്ണ് തുടങ്ങിയവയിൽ തൊടുകയും ചെയ്യുന്നവർക്കൊക്കെ രോഗം പകരാൻ സാധ്യതയേറെയാണ്.

വിവിധ പ്രതലങ്ങളിൽ ഈ വൈറസ് ദിവസങ്ങളോളം നിലനിൽക്കുന്നു. വൈറസ് ബാധയേറ്റവരെ ഐസൊലേറ്റ് ചെയ്തുകൊണ്ടാണ് ചികിത്സിക്കുന്നത്. ഈ രോഗത്തിന് ഇനിയും കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല.

കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നമ്മൾ ചില മുൻകരുതലുകളെടുക്കേണ്ടതുണ്ട്

  • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക.
  • കൈകൾ സോപ്പുപയോഗിച്ച് 20സെക്കന്റെങ്കിലും നന്നായി കഴുകണം.
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയുപയോഗിച്ച് വായ മൂടണം.
  • പരമാവധി വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുക.
  • സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
ഈ കൊറോണകാലത്തെ നമുക്ക് ഒറ്റക്കെട്ടായി തോൽപ്പിക്കാം.


അഭിനയ
7 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം