കൊച്ചു കൊച്ചു സന്തോഷങ്ങൾ
തകർത്തെറിഞ്ഞാരു മഹാവ്യാധി
പൂക്കളില്ല കിളികളില്ല കൊച്ചു കൊച്ചു
കളികളില്ല
മധ്യവേനൽ അവധിക്കാലം കാത്തിരുന്നൊരു
കുഞ്ഞു മനസ്സിൽ കൊച്ചു കൊച്ചു
സങ്കടങ്ങൾ
ഈസ്റ്റെർ ഇല്ല വിഷു ഇല്ല
ആഘോഷങ്ങൾ ഒന്നും ഇല്ല
എല്ലാം മറന്നു കൊച്ചു മുഖത്തൊരു
പുഞ്ചിരിയോടെ
കോറോണയെ നമുക്കൊന്നായ് തകർക്കാം
നല്ലൊരു നാളെക്കായി വീട്ടിൽ ഇരിക്കാം