അപരിചിതൻ

കണ്ണിൽ തടയാത്ത ചെറുമണി കീടമേ....
നീയാണ് ഇന്നത്തെ സൂപ്പർ ഹീറോ..
നീ കാരണം ഇന്ന് ചതിയില്ല കളവില്ല
മതഭ്രാന്ത് മുററിയ കൊലകളില്ല ....
റോഡ് വിജനമായി ഹാളുകൾ കാലിയായ്
കല്യാണ മാമാങ്കം ഒരു വാക്കിലായി....
ഇന്നെൻെറ‍ ‍ഞാനെന്ന ഭാവം വെടിഞ്ഞു
ഞാൻ നിന്നെഭയന്നു ഒളിവിലായി....
മൂന്നാണ്ടു മുമ്പൊരു പ്രളയം പതിച്ചപ്പോൾ
ഇത്ര മേൽ ആരും ഭയന്നതി ല്ല....
പണ്ടു ഞാൻ എറിഞ്ഞുകളഞ്ഞആഹാരത്തെ
ചെന്നുതേടി അലഞ്ഞുപോയി.....
ആരു നീ, ആരു നീ പുന്നാര കോവിഡേ
നിൻെറ വിരുത് നിർത്തീടുമോ.....
പ്രളയത്തിൽ ചൊല്ലിയപോൽ
ഇന്നും പറയുന്നു
ഞാനെന്ന ഭാവം വെടിഞ്ഞിടാം ഞാൻ....

 

സഹല ബത്തൂൽ .ഇ. എ
5 A ജി.യു.പി.എസ്.പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത