ലോക്ക് ഡൗൺ

കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
അന്തിക്കു മോന്തി കുടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ
വെട്ടുകാരുമീ നാട്ടിലില്ലാ
കൂട്ടുകാരന്യോന്യം വെട്ടിടുന്നു
മൊട്ടത്തലകൾ നിറഞ്ഞിടുന്നു........

ഖദീജ സനം
3 എ.എം.എ.ൽ.പി.എസ് തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത