പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്/അക്ഷരവൃക്ഷം/ദുരന്തം വിതച്ച് കോവിഡ്-19

17:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തം വിതച്ച് കോവിഡ്-19


കോവിഡ്19 നെ പറ്റി ചെറിയ ഒരു വിവരണം ആണ് തയ്യാറാക്കിയിട്ടുള്ളത്. ലോക രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ hpഹാൻ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19 ഇപ്പോൾ ലോകത്തെ എല്ലാ രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുകയാണ്. ചൈന, ഇറ്റലി, സ്പെയിൻ, യൂറോപ്പ്, അമേരിക്ക, ബ്രിട്ടൻ, ലണ്ടൻ എന്നിങ്ങനെ പോകുന്ന എല്ലാ വൻകിട ലോകരാഷ്ട്രങ്ങളും ഇന്ന് കോവിഡ്-19 എന്ന മഹാമാരിയിൽ മുങ്ങിത്താഴ്ന്നv കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ ലോകത്ത് മരണസംഖ്യ ഒന്നേകാൽ ലക്ഷത്തിൽ എത്തിനിൽക്കുകയാണ്. രോഗബാധിതരുടെ എണ്ണം 19 ലക്ഷം പിന്നിട്ടു. നമ്മുടെ രാജ്യത്ത് രോഗബാധിതർ ഉണ്ട്, മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട് അതുപോലെ ഗൾഫ് നാടുകളിലും ഈ മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. ഓരോ ദിവസം കഴിയും തോറും രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യയുടെ എണ്ണവും കൂടി വരുന്ന കാഴ്ചയാണ് നാം ഏവരും പത്രമാധ്യമങ്ങൾ കൂടി ദിവസേന കണ്ടുകൊണ്ടിരിക്കുന്നത്. അതിൽ നമുക്ക് ഇത്തിരിയെങ്കിലും ആശ്വാസം പകരുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തെ ഓർത്ത് മാത്രമാണ്. നമ്മുടെ നാട് ഈ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് കാരണമായത് നമ്മുടെ ഭരണാധികാരികൾ തന്നെയാണ്. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാർ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ആതുര സേവകർ ആയ ഡോക്ടർ, നഴ്സുമാർ, നിയമപാലകർ നമുക്ക് വേണ്ടി നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും റോഡിൽ കാവൽ നിൽക്കുന്നവർ ഇതിനെല്ലാം നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവർകൾക്കും ഈ അവസരത്തിൽ ആയിരമായിരം നന്ദി പറയുകയാണ്. ഇപ്പോൾതന്നെ സ്കൂൾ അവധി ആയിട്ട് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് കോവിഡ്-19 കാരണം നമുക്ക് പുറത്തു പുറത്തുപോവുക കൂട്ടുകാരുമൊത്ത് കളിക്കാനും ഒന്നിനും സാധിക്കുന്നില്ല. എന്നാലും വീട്ടിലിരുന്ന് ഇതുപോലുള്ള കൊച്ചു കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻസന്തോഷിക്കുന്നു. വീട്ടിലെ എല്ലാവരുമായി ഒരുമിച്ച് ഇരിക്കാനും കഴിയുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് നമുക്ക് തന്നെ ചിന്തിക്കാനും എന്നാൽ വൈറസ് കാരണം മനുഷ്യൻ മനുഷ്യനെ തന്നെ ഭയക്കുന്ന ഒരു കാലം, എന്നാലും മനുഷ്യർ എത്ര അഹങ്കരിച്ചാലും മതത്തിൻറെ പേരിലും സമ്പത്തിനെ പേരിലായാലും ഒരു വൈറസിനെ മുന്നിൽ ഇതൊന്നും അല്ല എന്ന് മനുഷ്യനെ പഠിപ്പിച്ചു തരികയാണ് ഈ അവസരത്തിൽ കൊറോണ എന്ന വൈറസ്. എല്ലാവരുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിൻറെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സുരക്ഷ. ആശങ്കയില്ല ജാഗ്രതയാണ് വേണ്ടത്. സാമൂഹിക അകലം പാലിക്കുക, ഭരണാധികാരികളും നിയമപാലകരും പറയുന്നത് അനുസരിക്കുക വീട്ടിൽ ഇരിക്കുക എല്ലാം നമുക്ക് വേണ്ടിയാണ് ആ ഒരു ചിന്തയാണ് നമുക്ക് വേണ്ടത്. നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം നമ്മുടെ രാജ്യത്തിന് വേണ്ടി എത്രയും വേഗം ഈ മഹാമാരിയെ ലോകത്തിൽനിന്നും തുടച്ചുനീക്കാൻ നമ്മുടെ വൈദ്യശാസ്ത്രത്തിന് കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എൻറെ ഈ കൊച്ചു വിവരണം അവസാനിപ്പിക്കുന്നു. നന്ദി നമസ്കാരം

അപർണ്ണ. ആർ. എസ്
7 പഞ്ചായത്ത് യു. പി. എസ്. പറണ്ടോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം