സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/വിഷുക്കണി

16:53, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുക്കണി

 


മേടവിഷുവിൻ പൊൻപുലരിക്കണി
  കണ്ടെഴുന്നേറ്റു ദിനംതുടരാൻ
 ശ്രീകൃഷ്ണ നായകൻ
 കോലക്കുഴൽ
ചുണ്ടോട്ചേർത്തൊരു
 ചിത്രമതെ
മഴവില്ലിനനൊത്തൊരു
 വർണ്ണത്തിലായി
            കസവൊന്ന് ചുറ്റി
            അരയിൽ കുത്തി
            നീണ്ടു കറുത്ത
         ചുരുൾമുടി തന്നിൽ
           തിരുകി വെച്ചു
           മയിൽപീലിയാൽ
           കാലത്തെഴുന്നേറ്റ
            എൻമിഴിയിൽ
           കയ്യൊന്നുറപ്പിച്ചു
          എൻജനനി
           മെല്ലെനടന്നു
           പടിയിൽനിന്നു
           കൺതുറന്നു
          കണികണ്ടിടുവാൻ
           കൈകൾ കൂപ്പി
           മിഴിയടച്ചു
           ഗോപകുമാരനെ
           വണങ്ങി നിന്നു
 

ത‍ൃഷ്‍ണ
8 എ സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ് ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത